പികെഎസ്‌ പ്രതിഷേധിച്ചു

പികെഎസ്‌ ഇലന്തൂർ കൈരളി നഗറിൽ നടത്തിയ പ്രതിഷേധ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു 
ഉദ്‌ഘാടനം ചെയ്യുന്നു


പത്തനംതിട്ട രാജ്യസഭയിൽ ഭരണഘടന ശിൽപി ഡോ. ബി ആർ അംബേദ്കറെ അവഹേളിച്ചു സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്‌ പികെഎസ്‌ ഇലന്തൂർ കൈരളി നഗറിൽ പ്രതിഷേധ യോഗം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്‌ഘാടനം ചെയ്‌തു. പികെഎസ് ജില്ലാ സെക്രട്ടറി സി എൻ രാജേഷ്, സിപിഐ എം  ഏരിയ സെക്രട്ടറി എം വി സഞ്ജു, പികെഎസ് ഏരിയ സെക്രട്ടറി വി വി വിനോദ്, പ്രസിഡന്റ്‌ പി കെ കൃഷ്ണദാസ്, എം ജി പ്രമീള എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News