അടൂർ ജനറൽ ആശുപത്രിക്ക്‌ പുതിയ മൂന്നുനില കെട്ടിടം

അടൂർ ജനറൽ ആശുപത്രിയിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ഡിജിറ്റൽ മാതൃക


അടൂർ അടൂർ ജനറൽ ആശുപത്രിയുടെ മുഖച്ഛായ മാറും. കിഫ്ബിയിൽ 14 കോടി രൂപ അനുവദിച്ച് നിർമാണം തുടങ്ങിയ മൂന്ന് നില കെട്ടിടം ഉയരുകയാണ്‌. ആശുപത്രിയുടെ പ്രവേശന കവാടത്തിന് സമീപം നേരത്തെ പേ വാർഡ് നിന്ന സ്ഥലത്താണ് കെട്ടിടം ഉയരുന്നത്. അണ്ടർ ഗ്രൗണ്ടിൽ പാർക്കിങ് സൗകര്യത്തോടെയാണ് കെട്ടിടം നിർമിക്കുന്നത്.  താഴത്തെ നിലയിൽ ലാബ്, ഇസിജി, അൾട്ര സൗണ്ട് സ്‌കാനിങ് സൗകര്യങ്ങളുമാണ്. ഒന്നാം നിലയിൽ ദന്തൽ ക്ലിനിക്ക്, പി പി യൂണിറ്റ്, കൗൺസിലിങ് ഹാൾ പ്രീഡിയാട്രിക് ഒപി സൗകര്യങ്ങളുമാണ്. രണ്ടാം നിലയിൽ ഡോക്ടർമാരുടെ മുറികൾ, നേത്രരോഗവിഭാഗം ഒ പി, കോൺഫറൻസ് ഹാൾ എന്നിവയുമാണ്. നിർമാണം പൂർത്തിയാവുന്നതോടെ കൂടുതൽ സൗകര്യങ്ങളും ആശുപത്രിയിൽ ലഭ്യമാകും. പാർക്കിങ് സൗകര്യവും ഉണ്ടാകും. Read on deshabhimani.com

Related News