പള്ളിയോടങ്ങളിലെ തുഴച്ചിൽക്കാർക്ക് ഇൻഷുറൻസ്
ആറന്മുള ആറന്മുള ജലമേളയിലും വള്ളസദ്യയിലും പങ്കെടുക്കുന്ന എല്ലാ പള്ളിയോടങ്ങളിലേയും തുഴച്ചിൽക്കാർക്ക് ഞായർ മുതൽ വള്ള സദ്യ തീരുന്ന ഒക്ടോബർ രണ്ട് വരെ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ യുണൈറ്റഡ് ഇന്ത്യ കോട്ടയം ഡിവിഷൻ മാനേജർ കെ എസ് സുനോജിൽ നിന്നും ഇൻഷുറൻസ് രേഖകൾ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ സാംബദേവൻ ഏറ്റുവാങ്ങി. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, മുൻ എം എൽ എ പദ്മകുമാർ, പള്ളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, യുണൈറ്റഡ് ഇന്ത്യ ബ്രാഞ്ച് മാനേജർ ഡി എൽ ധന്യ, അജയകുമാർ, ഡോ. ബി സന്തോഷ് എന്നിവർ പങ്കെടുത്തു. പോളിസി പ്രകാരം അപകടത്തിൽ മരണപ്പെട്ടാൽ അവകാശിക്ക് 10 ലക്ഷം രൂപ ലഭിക്കും. 5,100 തുഴച്ചിൽക്കാർക്കും പള്ളിയോട പ്രതിനിധികളായ 104 പേർക്കുമാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. Read on deshabhimani.com