തൊഴിൽ മേള 26ന് 
മുസ്‌ലിയാര്‍ കോളേജില്‍



പത്തനംതിട്ട വിജ്ഞാന പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ വീണ്ടും തൊഴില്‍ മേള.  വ്യാഴാഴ്ച മലയാലപ്പുഴ മുസ്‌ലിയാർ കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലാണ് മേള നടത്തുന്നത്. 30,000 തൊഴിലവസരങ്ങളാണ് 30 കമ്പനികൾ ലഭ്യമാക്കുന്നത്. അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്കെല്ലാം മേളയില്‍  പങ്കെടുക്കാം. പ്രത്യേക രജിസ്ട്രേഷന്‍ ഫീസൊന്നുമില്ല.  തൊഴിലന്വേഷകർ ചെയ്യേണ്ടത്: ഡിഡബ്ല്യുഎംഎസ് ( DWMS)  പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. (https://know ledge mission.kerala.gov.in/regi stration- jobseeker.jsp) നിങ്ങൾ ഇതിനകം രജിസ്റ്റർ ചെയ്തെങ്കിൽ വീണ്ടും ചെയ്യേണ്ട. രജിസ്റ്റർ ചെയ്താൽ എംപ്ലോയർ വിൻഡോയിൽ ലോഗിൻ ചെയ്താൽ ലഭ്യമായ തൊഴിലുകളുടെ ലിസ്റ്റ് കാണാം. അതിൽ തങ്ങളുടെ യോഗ്യതയ്ക്കും അഭിരുചിക്കനുസരിച്ചുമുള്ള തൊഴിലിന് അപേക്ഷിക്കാം.    അപേക്ഷ നല്‍കാൻ എന്തെങ്കിലും പ്രയാസമോ ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ ജില്ലയിലെ ജോബ് സ്റ്റേഷനുകളുമായി ബന്ധപ്പെടണം. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ കൂടാതെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലും ജോബ് സ്റ്റേഷനുകളുണ്ട്.   ഒക്ടോബറിൽ തിരുവല്ല, മാർത്തോമ്മാ കോളേജിൽ എല്ലാ വെള്ളി, ശനി ദിവസങ്ങളിലും വിജ്ഞാന പത്തനംതിട്ട നേതൃത്വത്തില്‍ തൊഴില്‍ മേളയുമുണ്ടാകും. മലയാലപ്പുഴ ജോബ് ഫെയറിൽ പങ്കെടുക്കുന്നവർക്ക് അവിടെയും ജോലിക്ക് അപേക്ഷിക്കാം. Read on deshabhimani.com

Related News