ഒന്നാമതെത്താൻ 
ജില്ലാ ആശുപത്രി



കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ  പ്രധാന കെട്ടിടത്തിന്റെ ഉൾപ്പെടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 34 കോടി രൂപയുടെ നിർമാണമാണ് ജില്ലാ ആശുപത്രിയിൽ നടക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടതാണ് 30.25 കോടി രൂപ ചെലവിൽ മൂന്ന്‌ നിലകളിലായി നിർമിക്കുന്ന പ്രധാന കെട്ടിടം. ഇതിലാണ്‌ പരിശോധനാ വിഭാഗം, കാഷ്വാലിറ്റി, മൈനർ ഓപ്പറേഷൻ തീയറ്റർ, സിടി സ്കാൻ, എക്സ്റേ, ലബോറട്ടറി, അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, കാന്റീൻ  എന്നിവ പ്രവർത്തിക്കുക. ഈ കെട്ടിടത്തിന്റെ താഴ്ഭാഗത്താണ്‌ പാർക്കിങ്‌ ഒരുക്കുക.  ആധുനിക മോർച്ചറിയും പുതിയ കെട്ടിട സമുച്ചയത്തിന്റെ ഭാഗമായി നിർമിക്കും. പണി പുരോഗമിക്കുന്ന മറ്റു രണ്ടു വിഭാഗങ്ങളാണ് 2.46 കോടി രൂപ ചെലവിൽ നിർമിക്കുന്ന അത്യാധുനിക പ്രസവ വാർഡും 1.10 കോടിരൂപ ചെലവിൽ നിർമിക്കുന്ന കണ്ണ് പരിശോധനാ യൂണിറ്റും. സർക്കാർ അധികമായി അനുവദിച്ച 20 ലക്ഷം രൂപ മുടക്കി ഓപ്പറേഷൻ തീയറ്റർ കൂടി ആശുപത്രികണ്ണ് പരിശോധനാ യൂണിറ്റിൽ നിർമിക്കും . ഇതിന്റെ പണി പൂർത്തിയാകുന്നതോടെ തീയറ്റർ, ഒപി, വാർഡ് തുടങ്ങിയ സൗകര്യം കണ്ണ് പരിശോധനാ യൂണിറ്റിൽ ലഭ്യമാകും. നാല് ലേബർ സ്യൂട്ടും ഓപ്പറേഷൻ തീയറ്ററും നവജാത ശിശുക്കൾക്കുള്ള ഐസിയുവും അടങ്ങുന്നതാണ് പുതിയ പ്രസവ വാർഡ്. ഇത്‌ സജ്ജമാകുന്നതോടെ "ലക്ഷ്യ' ഗുണമേന്മ വിഭാഗത്തിലേക്ക് ജില്ലാ ആശുപകോഴഞ്ചേരികോഴഞ്ചേരികോഴഞ്ചേരിത്രി ഉയരും. ആശുപത്രി വളപ്പിൽതന്നെയാണ് ജില്ലാ ടിബി സെന്ററും റീജിണൽ പബ്ലിക് ഹെൽത്ത് ലാബും ജില്ലാ കാൻസർ സെന്ററും പ്രവർത്തിക്കുന്നത്.  ബിപിഎൽ വിഭാഗത്തിന് പൂർണമായും സൗജന്യമായും എപിഎൽ വിഭാഗത്തിന് വളരെ ചെറിയ തുക ഈടാക്കിയുമാണ് റീജിണൽ പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധന നടക്കുന്നത്. മികച്ച സാങ്കേതിക സംവിധാനത്തിൽ പ്രവർത്തിക്കുന്നതിനാൽ പരിശോധനാ ഫലത്തിൽ കൃത്യതയും ഉറപ്പാക്കാം. ഇതിനെപ്പറ്റി പലർക്കും അറിവില്ലാത്തതിനാൽ ജില്ലാ ആശുപആശുപത്രിത്രിയിലെത്തുന്ന ചില രോഗികൾ പോലും പുറത്തെ സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്. പുതിയതായി നിർമിക്കുന്ന പ്രവേശനകവാടം റീജിണൽ പബ്ലിക് ഹെൽത്ത് ലാബിലേക്കും ടി ബി സെന്ററിലേക്കുമുള്ള പ്രവേശനം സുഗമമാക്കും. കൂടാതെ ജില്ലാ ആശുപത്രിയുടെ പ്രധാന കെട്ടിടത്തിലേക്കുള്ള പ്രവേശന കവാടവും നവീകരിക്കും. തിരക്ക് കൂടാതെ വാഹനങ്ങൾക്ക് ആശുപത്രി വളപ്പിലേക്ക് പ്രവേശിക്കാനാകും. പാർക്കിങ്‌ പ്രശ്‌നങ്ങൾക്കും പരിഹാരമാകും.   ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും നൂറുകണക്കിന് രോഗികൾ ദിവസേന ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയുടെ പരിമിതികൾ മനസ്സിലാക്കിയാണ് പുതിയ നിർമാണം നടക്കുന്നത്. നിലവിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓക്സിജൻ പ്ലാന്റും മൂന്നു ഷിഫ്റ്റായി ഒരേസമയം പ്രവർത്തിക്കുന്ന പന്ത്രണ്ട് ഡയാലിസിസ് യൂണിറ്റും ഇവിടെയുണ്ട്. Read on deshabhimani.com

Related News