ജില്ലാ സ്കൂൾ കായിക മേളയ്ക്ക്‌ ഇന്ന്‌ തുടക്കം



പത്തനംതിട്ട  ജില്ലാ സ്കൂൾ കായിക മേള ചൊവ്വ, ബുധൻ, വ്യാഴം  ദിവസങ്ങളിലായി കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കും. ജില്ലയിലെ 11  ഉപജില്ലകളിൽ നിന്നായി സീനിയർ, ജൂനിയർ, സബ്ജൂനിയർ വിഭാഗങ്ങളിലായി 2500ൽപ്പരം കായിക താരങ്ങൾ പങ്കെടുക്കും.  98 മത്സരയിനങ്ങളാണ് ആകെ ഉള്ളത്‌. ആദ്യ ദിനം 34 ഫൈനലും രണ്ടാം ദിവസം 38 ഉം, മൂന്നാം ദിവസം 26 ഫൈനൽ മത്സരങ്ങളും നടക്കും. ചൊവ്വാഴ്ച രാവിലെ 8.30ന് പത്തനംതിട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയക്ടർ സ്റ്റേഡിയത്തിൽ പതാക ഉയർത്തുന്നതോടെ മത്സരങ്ങൾക്ക് തുടക്കമാകും. ഒമ്പതിന്‌  സീനിയർ ആൺകുട്ടികളുടെ 1,500 മീറ്റർ ഓട്ടം ഫൈനൽ മത്സരം നടക്കും. 9.30ന് മേള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.  Read on deshabhimani.com

Related News