ഇടിമിന്നലിൽ വീടുകൾക്ക് നാശം
റാന്നി കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വീടുകൾക്ക് കേടുപാടുകൾ ഉണ്ടായി. മുക്കാലുമൺ, എലിമുള്ളു മാങ്കൽ ജോർജ്ജ് ഫിലിപ്പ്, മടന്തമൺ തോട്ടത്തിൽ കെ സി വിനു എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം ഉണ്ടായത്. ശനിയാഴ്ച വൈകിട്ട് ആണ് ജോർജ്ജ് ഫിലിപ്പിന്റെ വീടിന് മിന്നലേൽക്കുന്നത്. വീടിനുള്ളിലെ വയറിങ് കത്തിപ്പോയി. ഫാൻ, ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ഇലക്ട്രിക് സാധനങ്ങൾക്കും കേടുപാടുകൾ ഉണ്ടായി. കാർ പോർച്ചിൽ ഉണ്ടായിരുന്ന ലൈറ്റ് പൊട്ടി തെറിച്ച് കാറിന്റെ ചില്ലുകളും തകർന്നു. സമീപത്തെ വീടുകളിലും നാശനഷ്ടമുണ്ടായി. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് വിനുവിന്റെ വീടിന് സമീപം ശക്തമായ ഇടിമിന്നൽ ഉണ്ടായത്. വീട്ടിലേക്കുള്ള സർവീസ് വയർ ഉരുകിപ്പോയി. വൈദ്യുത മീറ്റർ 50 മീറ്ററോളം ദൂരേക്ക് തെറിച്ചു പോയി. സ്വിച്ചുകളും ഫാൻ, ഫ്രിഡ്ജ്, ഇൻവർട്ടർ അടക്കമുള്ള ഉപകരണങ്ങളും തകരാറിലായി. ഭിത്തിക്കുള്ളിലൂടെ വലിച്ചിരുന്ന വയറുകളും പൈപ്പും ഉരുകി. ഭിത്തിക്കും പല ഭാഗത്തായി വിള്ളലുണ്ട്. ജനാലച്ചില്ലുകൾ പൊട്ടിത്തെറിച്ചു. വീടിന് പുറത്തുണ്ടായിരുന്ന കുളിമുറിയുടെ ഷീറ്റുകളും തകർന്നുപോയി. Read on deshabhimani.com