കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം
കോന്നി ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് തീർഥാടകന് പരിക്ക്. ആന്ധ്രാ ഇന്ദിരാ കരൺ സങ്കാരടി സിവാലയം മന്ദിർ ശ്രീകാന്ത് റെഡി (34) യ്ക്കാണ് പരിക്കേറ്റത്. ഞായർ വൈകിട്ട് അഞ്ചോടെ പുനലൂർ-–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി ആർവി എച്ച്എസ് സ്കൂളിനു മുൻവശത്തായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിന്റെ മുൻഭാഗത്ത് പത്തനംതിട്ട ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. കാറിലുണ്ടായിരുന്ന അഞ്ചുപേരിൽ ശ്രീകാന്ത് റെഡിയ്ക്ക് മാത്രമാണ് പരിക്കുള്ളത്. ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് നെടുങ്കണ്ടത്തേക്കുള്ള ബസാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ മറ്റ് ബസുകളിൽ കയറ്റി വിട്ട ശേഷം സന്ധ്യയോടെയാണ് ബസ് തിരികെ പോയത്. Read on deshabhimani.com