സ്ത്രീകൾ പണം കൈകാര്യം ചെയ്യാൻ 
തുടങ്ങിയത്‌ കുടുംബശ്രീക്ക്‌ ശേഷം

സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മലയാലപ്പുഴയിൽ നടന്ന വനിതാ സെമിനാർ മലയാളം മിഷൻ മുൻ ഡയറക്ടർ സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു


കോന്നി ലോകത്തിന് തന്നെ മാതൃകയായ കുടുംബശ്രീ സംവിധാനം കേരളത്തിൽ നിലവിൽ വന്നതോടെയാണ് സ്ത്രീകൾ സ്വന്തമായി പണം കൈകാര്യം ചെയ്യാൻ തുടങ്ങിയതെന്ന് സുജ സൂസൻ ജോർജ് പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മലയാലപ്പുഴ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ  ആധുനിക ലോകവും സ്ത്രീ സമൂഹവും എന്ന വിഷയത്തിൽ നടന്ന വനിതാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മലയാളം മിഷൻ മുൻ ഡയറക്ടർ സുജ സൂസൻ ജോർജ്. സ്വകാര്യ ബാങ്കുകളിൽ നിന്നും ലോണെടുത്ത് സ്ത്രീകൾ കൂടുതൽ കടബാധിതരാകുകയാണ്. സ്ത്രീകൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. കേന്ദ്ര സർക്കാരിന്റെ പല നിലപാടുകളും സ്ത്രീ സമൂഹത്തിന് എതിരാണ്. സ്തീ ശാക്തീകരണം വാക്കുകളിലൊതുങ്ങുന്നു. കേരളത്തിലെ ഇടതു സർക്കാർ സ്ത്രീ സമൂഹത്തിന്റെ ഒപ്പമാണുള്ളതെന്നും സുജ സൂസൻ ജോർജ് പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ലസിത നായർ മോഡറേറ്ററായി. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കോമളം അനിരുദ്ധൻ, സംസ്ഥാന കമ്മിറ്റിയംഗം ദിവ്യ റജി മുഹമ്മദ്, ജില്ലാ ജോയിന്റ്‌ സെക്രട്ടറി തുളസീമണിയമ്മ, ഏരിയാ പ്രസിഡന്റ്‌ രാജി സി ബാബു, സെക്രട്ടറി ജലജ പ്രകാശ്, പ്രസീത നായർ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News