മഴക്കുറവ് 14 %

തിങ്കളാഴ്ച പത്തനംതിട്ട നഗരത്തിൽ പെയ്ത മഴയിലൂടെ ഓടുന്ന യുവാവ്


 പത്തനംതിട്ട മഴ വീണ്ടും ശക്തമാകുമെന്ന  പ്രവചനത്തിനിടെ  ജില്ലയിൽ ഇത്തവണ 14 ശതമാനത്തിന്റെ  മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സാധാരണ നിലയിൽ ജൂൺ ഒന്നു മുതൽ സെപ്‌തംബർ 23 വരെ  ലഭിക്കേണ്ട മഴയിലാണ്  14 ശതമാനത്തിന്റെ കുറവ്.   1500.8 മില്ലിമീറ്റർ മഴ ലഭിക്കേണ്ടതിന് പകരം 1289.7 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ  ലഭിച്ചത്.  എന്നാൽ  വൃഷ്ടിപ്രദേശങ്ങളിൽ സാമാന്യം  ഭേദപ്പെട്ട നിലയില്‍ മഴ ലഭിച്ചതിനാൽ  അണക്കെട്ടുകളിൽ വെള്ളം വലിയ തോതിൽ കുറഞ്ഞിട്ടില്ല.  സംസ്ഥാനത്താകെ മഴയിൽ 13 ശതമാനത്തിന്റെ  കുറവാണ് രേഖപ്പെടുത്തിയത്.  സംസ്ഥാനത്ത് മഴക്കുറവ് നേരിടുന്ന ജില്ലകളില്‍ ഇടുക്കിയാണ് മുന്നില്‍‍.  33 ശതമാനത്തിന്റെ കുറവ്. വയനാട് 31,  ആലപ്പുഴയിൽ 20,  എറണാകുളം 26 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ കുറവ് രേഖപ്പെടുത്തിയത്.  ജില്ലയിൽ തിങ്കൾ,  ചൊവ്വ  ദിവസങ്ങളിൽ ഒറ്റപ്പെട്ട മേഖലകളിൽ  കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം.  എന്നാല്‍  തിങ്കളാഴ്ച ചെറിയതോതിൽ മാത്രമാണ്  ചില മേഖലകളിൽ മഴ ലഭിച്ചത്. ചില പ്രദേശത്ത് കാറ്റ് നല്ല തോതില്‍ വീശി.  ഇത്തവണ മഴമൂലം കൂടുതൽ ദുരിതം  ജില്ലയ്ക്ക്  നേരിടേണ്ടി  വന്നില്ല.  കാലവര്‍ഷത്തിന്റെ  തുടക്കത്തിൽ അപ്പർ കുട്ടനാടൻ മേഖലകളിലെ ചില പ്രദേശത്താണ്  വെള്ളം വീടുകളിൽ കയറി കുറച്ചുദിവസം   ജനങ്ങളെ ദുരിതത്തിൽ ആക്കിയത്.  ദുരിതാശ്വാസ ക്യാമ്പുകള്‍ മറ്റും ഫലപ്രദമായി പ്രവര്‍ത്തിച്ച് ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ വളരെ വേ​ഗത്തില്‍ തന്നെ പരിഹരിക്കാനുമായി.  കാര്‍ഷിക മേഖലയ്ക്ക് ചെറിയ തോതില്‍ നാശനഷ്ടം നേരിട്ടു.  Read on deshabhimani.com

Related News