മാലിന്യസംസ്‌കരണം കൂടുതൽ വേഗത്തിൽ



പത്തനംതിട്ട മാലിന്യ സംസ്‌കരണം കൂടുതൽ കാര്യക്ഷമമാക്കാൻ രണ്ടു വാഹനങ്ങൾ കൂടി നിരത്തിലിറക്കി നഗരസഭ. മാലിന്യമുക്ത നവകേരളം പദ്ധതിയിലുൾപ്പെടുത്തി വാങ്ങിയ വെെദ്യുത വാഹനം കൈകാര്യം ചെയ്യുന്നത് നഗരത്തിലെ ഹരിതകർമ സേനയാണ്.  നഗരസഭാ ഓഫീസിനുമുന്നിൽ നടന്ന ചടങ്ങിൽ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ജെറി അലക്സ് അധ്യക്ഷനായി. ആമിന ഹൈദരാലി, കെ ആർ അജിത് കുമാർ, എസ്‌ ഷമീർ, മേഴ്സി വർഗീസ്, അനില അനിൽ, ശോഭ കെ മാത്യു, എ അഷറഫ്, വിമല ശിവൻ, സുധീർ രാജ്, വിനോദ്, എം എസ്‌ സന്തോഷ് കുമാർ, അനിന, ഗ്രീൻ വില്ലേജ് കോർഡിനേറ്റർ പ്രസാദ്, ഹരിതകർമസേന കൺസോർഷ്യം പ്രസിഡന്റ്‌ ഷീന, സെക്രട്ടറി ബിന്ദു എന്നിവർ പങ്കെടുത്തു. വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന അജൈവമാലിന്യം മിനി എംസിഎഫുകളിലേയ്ക്ക്  എത്തിക്കുക, അവിടെ നിന്ന് എംസിഎഫിൽ എത്തിക്കുക, തരം തിരിച്ച മാലിന്യം ബൈൽ ചെയ്തു ആർആർഎഫിൽ എത്തിക്കുക എന്നീ ആവശ്യങ്ങൾക്കാണ് വാഹനങ്ങൾ പ്രധാനമായി ഉപയോഗിക്കുക.  ജൈവ മാലിന്യ സംസ്‌കരണമുൾപ്പെടെ നഗരത്തിലെ വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകർമസേന നൽകുന്ന മറ്റ് സേവനങ്ങൾക്കും ഇവ പ്രയോജനമാകും. നഗരസഭയിലെ ഹരിതകർമ സേനയിലെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് വാഹനമോടിക്കാൻ പ്രത്യേക പരിശീലനം നൽകിയിരുന്നു.  Read on deshabhimani.com

Related News