മലയാലപ്പുഴ രാജന് 
ഇവിടെ സുഖം



കോന്നി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ കൊമ്പനാന മലയാലപ്പുഴ രാജന് കർക്കടക ചികിത്സ.  ദേവസ്വം ബോർഡ് പ്രത്യേകം തയ്യാറാക്കിയ ആനത്തറിയിലാണ് സുഖ ചികിത്സ. എല്ലാ വർഷവും കർക്കടക മാസത്തിൽ ഒരു മാസം നീളുന്ന സുഖചികിത്സ രാജന് നിർബന്ധമാണ്. വെറ്ററിനറി ഡോക്ടർ  ബിനു ഗോപിനാഥൻ കൃത്യമായ ഇടവേളകളിൽ രാജനെ പരിശോധിച്ച് ചികിത്സയ്ക്ക് വേണ്ട നിർദേശങ്ങൾ നൽകുന്നു. പതിവായി നൽകുന്ന ഓല, പനമ്പട്ട, പച്ചപ്പുല്ല് എന്നിവയ്ക്ക് പുറമേ അജമാംസ ലേഹ്യം ചോറിൽ  ചേർത്ത് കൊടുക്കും.  അജമാംസം പൊടിച്ച് മഞ്ഞപ്പൊടി ചേർത്ത് പ്രത്യേക തരത്തിലാണ്‌ ലേഹ്യം തയ്യാറാക്കുന്നത്. കർക്കടക മാസ ചികിത്സ കഴിയുന്നതോടെ 64കാരനായ രാജൻ കൂടുതൽ ചെറുപ്പമായി ഊർജ്വസ്വലനായി എത്തുമെന്ന് രാജന്റെ ആരാധകർ പറയുന്നു. മലയാലപ്പുഴ രാജൻ ഫാൻസ് ക്ലബും, ഫാൻസ് ഗ്രൂപ്പും ഒക്കെ ഇവിടെ സജീവമാണ്. ചെറിയ മദപ്പാടുണ്ടെങ്കിലും ഫാൻസിനെ കണ്ടാൽ രാജൻ പ്രത്യേക ശബ്ദം ഉണ്ടാക്കി തുമ്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്യും. ആനകളിൽ തന്നെ വൃത്തിയുടെ കാര്യത്തിൽ കണിശക്കാരനാണ് രാജൻ.  കൊടുക്കുന്ന ആഹാരവും വെള്ളവും വൃത്തിയായി കൊടുത്തെങ്കിൽ മാത്രമേ രാജൻ കഴിക്കു. പാപ്പാൻ വിനയൻ എല്ലാ കാര്യങ്ങളും കൃത്യമായി നോക്കുന്നുണ്ട്.   Read on deshabhimani.com

Related News