വിളംബരവുമായി ഡിവൈഎഫ്‌ഐ



 കോന്നി സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർഥം ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ വാഹന വിളംബരജാഥ നടത്തി. ജാഥ കോന്നി കെഎസ്ആർടിസി മൈതാനിയിൽ സ്വാഗതസംഘം ചെയർമാൻ പി ജെ അജയകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ഏരിയ സെക്രട്ടറി ശ്യാംലാൽ, വർഗീസ് ബേബി, കെ ആർ ജയൻ, ടി രാജേഷ് കുമാർ, തുളസീമണിയമ്മ, കെ എസ് സുരേശൻ, എം അനീഷ് കുമാർ, എം അഖിൽ, സി സുമേഷ്, രേഷ്മ മറിയം റോയി എന്നിവർ പങ്കെടുത്തു. നിരവധി യുവാക്കൾ പങ്കെടുത്ത വിളംബരജാഥ കോന്നിയിൽ നിന്നാരംഭിച്ച് ചിറ്റൂർമുക്ക്, പുളിമുക്ക് വഴി കുമ്പഴയിൽ സമാപിച്ചു. Read on deshabhimani.com

Related News