കോന്നി മെഡിക്കൽ കോളേജ് റോഡ് നിര്‍മാണം ഉടന്‍



  കോന്നി  കോന്നി മെഡിക്കൽ കോളേജ് റോഡ് ടെൻഡർ നടപടി  പൂർത്തിയായി. നിർമാണം  ഉടൻ ആരംഭിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. 14 കോടി രൂപയാണ് നിർമാണത്തിന് അനുവദിച്ചത്. 12 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുത്ത മെഡിക്കൽ കോളേജ് റോഡ്  കോന്നി മുരിങ്ങമംഗലം മുതൽ വട്ടമൺ വരെ 2.800 കിലോമീറ്റർ ദൂരം ബിഎം ബിസി സാങ്കേതികവിദ്യയിൽ നിർമിക്കും.   നിലവിലെ അഞ്ച്  മീറ്റർ വീതിയുള്ള റോഡ് 9.5 മീറ്റർ വീതിയിലാണ് ടാർ ചെയ്തു പുനര്‍നിർമിക്കുക. കുപ്പക്കര മുതൽ വട്ടമൺ വരെ 1.800 കിലോമീറ്റർ ദൂരം    5.5 മീറ്റർ വീതിയിൽ ടാർ ചെയ്ത് നിർമിക്കും. നിർമാണത്തിന്റെ ഭാഗമായി 10 പൈപ്പ് കൽവർട്ടുകളും നിർമിക്കും. 1,520 മീറ്റർ നീളത്തിൽ ഓടയും 1,830 മീറ്റർ നീളത്തിൽ ഐറിഷ് ഓടയും   വിഭാവനം ചെയ്തിട്ടുണ്ട്. വട്ടമൺ ഭാഗത്ത് തോടിന് കുറുകെ രണ്ട് കലുങ്കും നിർമിക്കും. ഗതാ​ഗത സുരക്ഷാ   ക്രമീകരണവും ഏര്‍പ്പെടുത്തും. മെഡിക്കൽ കോളേജ് റോഡ് നിർമാണത്തിന്  225 വസ്തു ഉടമകളിൽ നിന്നായി 2.45 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. സാങ്കേതിക നടപടി പൂർത്തിയാക്കി വളരെ വേഗം  മെഡിക്കൽ കോളജ് റോഡ് നിർമാണം  ആരംഭിക്കാൻ പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും എംഎൽഎ അറിയിച്ചു. ഇതോടൊപ്പം  കോന്നി വെട്ടൂർ അതുമ്പുംകുളം റോഡ്  അഞ്ച് കോടി രൂപയ്ക്ക്  ആധുനിക നിലവാരത്തിൽ നിർമിക്കാന്‍  ടെൻഡർ നടപടിയും  പൂർത്തിയായി.     Read on deshabhimani.com

Related News