കപ്പയും ബീഫും പഴംപൊരിയും കിടിലം

കപ്പേം ചമ്മന്തീം... പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ വിദ്യാർഥികൾ നടത്തിയ ഫുഡ് ഫെസ്റ്റിവെലിൽ 
കപ്പ കഴിക്കുന്നവർ


 പത്തനംതിട്ട സംരംഭക ഭാവിക്ക്‌ വൈവിധ്യമാർന്ന വിരുന്നൊരുക്കി കാതോലിക്കേറ്റ്‌ കോളേജ്‌ വിദ്യാർഥികൾ. കോളേജിലെ കാത് ഇന്നോവേഷൻ ആൻഡ് ഇൻക്യൂബേഷൻ സെന്റർ നേതൃത്വത്തിൽ ഇന്നോവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ്‌ ഡെവലെപ്മെന്റ്‌ ഇൻസ്‌റ്റിറ്റ്യൂഷൻ ഇന്നോവേഷൻ കൗൺസിൽ, എന്റർപ്രണർഷിപ്പ്‌ ഡെവലപ്മെന്റ്‌ ക്ലബ്‌, യങ്‌ ഇന്നോവേറ്റേഴ്‌സ്‌ ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ്‌ ഏകദിന വിപണിയൊരുക്കിയത്‌. ‘ഫ്രൈഡേ മാർക്കറ്റ്‌’ എന്ന പേരിൽ നടത്തിയ പരിപാടി എല്ലാ മാസവും ഒരു വെള്ളിയാഴ്‌ച തോറും ഉണ്ടാകും. ക്രാഫ്റ്റ് ഡിസ്‌പ്ലേകൾ, പച്ചക്കറി സ്‌റ്റാൾ, മെഹന്ദി സ്‌റ്റാൾ, ഭക്ഷണ സ്‌റ്റാളുകൾ, ഗെയിമുകൾ, ഓപ്പൺ മൈക്ക് എന്നിവ മേളയെ കൗതുകകരമാക്കി. ഇവിടെ വിദ്യാർഥികൾ തയ്യാറാക്കി കൊണ്ടുവന്ന പലതരം ഉൽപ്പന്നങ്ങൾ വിപണിയിൽ വാങ്ങാൻ നിരത്തിയിരുന്നു. സ്‌നാക്‌സ്‌, ഐസ്‌ക്രീം,  മോമോസ്‌, ബീഫും പഴംപൊരിയും, ബിരിയാണി തുടങ്ങി കൊതിയൂറും വിഭവങ്ങൾക്ക്‌ പ്രിയമേറെ. ഓർഗാനിക് സോപ്പുകൾ, പച്ചക്കറി വിളകൾ, ഇൻഡോർ പ്ലാന്റുകൾ, പെയിന്റിങ്ങുകൾ, കരകൗശല വസ്തുക്കൾ ഇവ സ്‌റ്റാളുകളെ അലങ്കാരിച്ചു. ഇനങ്ങൾക്ക്‌ ആകർഷകമായ ഓഫറും ഉണ്ടായിരുന്നു. പ്രാദേശിക കരകൗശലത്തെയും സംരംഭകത്വത്തെയും ഉയർത്തിക്കാട്ടുന്ന ഒന്നായി മാറി മേള. വിദ്യാർഥികളുടെ സംരംഭകത്വ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ്‌ മേളയുടെ ലക്ഷ്യമെന്ന്‌ സംഘാടകർ പറഞ്ഞു. നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ വിപണി ഉദ്‌ഘാടനം ചെയ്‌തു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സ്‌മിത സാറ പടിയറ അധ്യക്ഷയായി. ബർസാർ ഡോ. ബിനോയ് ടി തോമസ്, ഗവേണിങ്‌ ബോർഡംഗം ജോൺസൻ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ, കോളേജ് യൂണിയൻ ചെയർപേഴ്സൺ ആർ വി രേവത Read on deshabhimani.com

Related News