ഇടമുറി സ്കൂള്‍ കെട്ടിടം നിർമാണം തുടങ്ങി



 റാന്നി ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചു.കിഫ്ബി പദ്ധതിയിൽ 3.27 കോടി രൂപ മുടക്കി മൂന്ന് നിലകളായിട്ടാണ് നിർമിക്കുന്നത്.നിർമ്മാണ ഉദ്ഘാടനം ലോക്ക്ഡൗണിന് ശേഷം രാജു എബ്രഹാം എംഎൽഎ നിർവഹിക്കുമെന്ന് പിടിഎ പ്രസിഡന്റ്‌ എം വി പ്രസന്നകുമാർ പറഞ്ഞു.നിർമാണ ചുമതല  വാഫ്കോസിനാണ് .കരുനാഗപ്പള്ളി ആസ്ഥാനമായുള്ള സൗത്ത് ഇൻഡ്യൻ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാറെടുത്തിരിക്കുന്നത്.ഒൻപത്‌  മാസമാണ് കരാർ കാലാവധി. മണ്ണ് പരിശോധന പൂർത്തിയാക്കിയ ശേഷം ബീമും പില്ലറും സ്ഥാപിക്കാനുള്ള ട്രഞ്ച് നിർമിക്കുന്ന പണി പുരോഗമിക്കുകയാണ്. ഗ്രൗണ്ട് ഫ്ലോറിൽ നാല് ക്ലാസ് മുറികൾ, അടുക്കള ,ഡൈനിങ് ഹാൾ,സ്റ്റോർ റൂം, ശുചിമുറികൾ എന്നിവയുണ്ടാകും. ഒന്നാം നിലയിൽ ആറ് ക്ലാസ് മുറിയും ശുചിമുറികളുമാണുണ്ടാവുക. രണ്ടാം നിലയിൽ നാല് ക്ലാസ് മുറികൾ,ഒരു സ്റ്റാഫ് റും,ശുചിമുറികൾ എന്നിവയുണ്ട്.രണ്ടു വശത്തായുള്ള പടി കെട്ടുകൾ,അംഗപരിമിതർക്കായുള്ള റാംമ്പ്, ശുചിമുറി  എന്നിവയും പുതിയ കെട്ടിടത്തിലുണ്ടാവും.     Read on deshabhimani.com

Related News