ജനകീയ സദസ്സ് 30 മുതല്‍
പത്തനംതിട്ട ഗ്രാമീണ മേഖലയിലെ പൊതുഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജനകീയ സദസ്സുകൾ ചേരുന്നു. എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും മോട്ടോർ മോഹന വകുപ്പിന്റെ നേതൃത്വത്തിലാണ് ജനകീയ സദസ്സുകൾ ചേരുക. എംഎൽഎ അടക്കം എല്ലാ തലത്തിലെയും ജനപ്രതിനിധികളും പങ്കെടുക്കുന്ന സദസ്സുകൾ ചൊവ്വാഴ്ച മുതൽ ജില്ലയില്‍ ആരംഭിക്കും. ചൊവ്വാഴ്ച തിരുവല്ല, മല്ലപ്പള്ളി റാന്നി എന്നിവിടങ്ങളിലാണ് സദസ്സുകൾ ചേരുന്നത്. ഗ്രാമീണ മേഖലയിൽ പൊതുഗതാഗതം കുറവായ സ്ഥലങ്ങൾ കണ്ടെത്തി പരിഹാരം കാണാൻ വാർഡ് പ്രതിനിധികള്‍ വരെയുള്ളവര്‍ പങ്കെടുക്കുന്ന യോഗങ്ങളിൽ പൊതുഗതാഗതം ഇല്ലാത്തതും ജനങ്ങള്‍ യാത്രാ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രദേശങ്ങള്‍ കണ്ടെത്താനും സാധിക്കും. ഇത്തരം റൂട്ടുകള്‍ കണ്ടെത്തി പൊതുഗതാഗതത്തിന് പരിഹാരം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് സദസ്സുകള്‍ ചേരുന്നത്. നിലവില്‍ കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട് ഗ്രാമീണ ബസ്സുകൾ സര്‍വീസ് നടത്താൻ തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോടെ പദ്ധതിയുണ്ട്. കെഎസ്ആർടിസി വാഹനം വിട്ടുകൊടുക്കുകയും തദ്ദേശസ്ഥാപനങ്ങൾ റൂട്ട് നിശ്ചയിക്കുന്ന മേഖലയില്‍ വാഹനം ഓടിക്കുന്നതുമാണ് പദ്ധതി. റാന്നി പെരുന്നാട് പഞ്ചായത്താണ് ജില്ലയില്‍ ഇത് തുടക്കം മുതൽ കാര്യക്ഷമമായി നടത്തുന്നത്. ഇന്ധനച്ചെലവ് തദ്ദേശസ്ഥാപനമാണ് വഹിക്കേണ്ടത്. പരസ്യ വരുമാനത്തിലൂടെ വരുമാനം കണ്ടെത്താനുമാവും. കോവിഡിന് ശേഷം പല മേഖലയിലും സ്വകാര്യ ബസുകളും ഓട്ടം നിർത്തിയിട്ടുണ്ട്. Read on deshabhimani.com