വര്‍ണ്ണോത്സവത്തിന് തുടക്കം

ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കോഴഞ്ചേരിയിൽ നടത്തുന്ന "വർണ്ണോത്സവം' കുട്ടികൾ ബലൂൺ പറത്തി ഉദ്ഘാടനം ചെയ്യുന്നു


കോഴഞ്ചേരി ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ  ശിശുദിനാഘോഷങ്ങൾക്ക് മുന്നോടിയായി  ശിശുദിന കലോത്സവം "വർണ്ണോത്സവം'  കോഴഞ്ചേരി ഗവ. ഹൈസ്‌കൂൾ, സെന്റ് തോമസ് ഹയർ സെക്കന്ററി സ്‌കൂൾ എന്നിവിടങ്ങളിലായി തുടങ്ങി. ഏഴുനൂറിലധികം വിദ്യാർഥികൾ ഒന്നാം ദിവസം നടന്ന മത്സരങ്ങളിൽ പങ്കെടുത്തു. വർണ്ണാഭമായ ചടങ്ങിൽ വിദ്യാർഥികൾ   ബലൂണുകൾ പറത്തി " വർണ്ണോത്സവം " ഉദ്ഘാടനം ചെയ്തു.  ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ആര്‍  അജിത്കുമാർ  അധ്യക്ഷനായി. സെക്രട്ടറി ജി  പൊന്നമ്മ, ജോയിന്റ് സെക്രട്ടറി സലിം പി  ചാക്കോ, ട്രഷറർ എ ജി  ദീപു , പ്രോഗ്രാം കൺവീനർ സി ആർ  കൃഷ്ണക്കുറുപ്പ് , ജില്ല വിദ്യാഭ്യാസ ഓഫീസർ ബി ആര്‍ അനില   , കോഴഞ്ചേരി ഗവ. ഹൈസ്കൂൾ പ്രധാന അധ്യാപിക ഇഷാര ആനന്ദ് , കോഴഞ്ചേരി സെന്റ് തോമസ്scribus_temp_tczJEcscribus_temp_tczJEc ഹൈസ്കൂൾ പ്രധാന അധ്യാപിക വി  ആഷ തുടങ്ങിയവർ സംസാരിച്ചു .   ഞായർ  രാവിലെ  ഒമ്പതിന്   ഒന്നാം വേദിയായ  പമ്പയില്‍  (കോഴഞ്ചേരി ഗവ. ഹൈസ്‌കൂൾ) രജിസ്‌ട്രേഷൻ. രാവിലെ 10ന്, പദ്യാപാരായണം, ക്വിസ് മത്സരങ്ങൾ തുടങ്ങിയ സാഹിത്യ മത്സരങ്ങൾ.   തുടർന്ന് ഉപന്യാസം, കഥാരചന, കവിതാരചന മത്സരങ്ങൾ. യുപി, എൽപി, എച്ച്എസ് എച്ച്എസ് എസ്  തലങ്ങളിലെ മത്സരങ്ങൾ. വൈകിട്ട് നാലിന് സമാപനം . Read on deshabhimani.com

Related News