ഒരുക്കം അവസാനഘട്ടത്തില്‍



പത്തനംതിട്ട ശബരിമലയില്‍  മണ്ഡല, മകരവിളക്ക് സീസൺ തുടങ്ങാന്‍  17 ദിവസം  മാത്രം ബാക്കിയിരിക്കെ സംസ്ഥാന സർക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും  നേതൃത്വത്തിൽ അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയാകുന്നു.  അടുത്തയാഴ്ച തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എല്ലാ വകുപ്പ് അധികാരികളും അവസാനവട്ട അവലോകനത്തിന് യോ​ഗം ചേരും.    ചൊവ്വാഴ്ച പമ്പയിൽ വിവിധ വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തിൽ  യോഗം ചേരും.  കഴിഞ്ഞദിവസം  നാല് പ്രധാന  ഇടത്താവളങ്ങൾ കേന്ദ്രീകരിച്ചും   യോ​ഗങ്ങള്‍  ചേർന്ന്  ഒരുക്കങ്ങള്‍ വലയിരുത്തി.   ഏറ്റവും സു​ഗമമായ തീർഥാടന കാലം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ട് വിപുലമായ പരിപാടികൾ അതിവേഗം  പൂര്‍ത്തിയായി വരുന്നു.  നവംബർ ആദ്യവാരത്തോടെ  എല്ലാം സജ്ജമാകും.  പമ്പയിൽ തീർഥാടകർക്ക് മഴയും വെയിലും കൊള്ളാതെ  വിരിവയ്ക്കാനും വിശ്രമിക്കാനുമുള്ള വിപുലമായ പന്തൽ നിർമാണം  അതിവേ​ഗം പൂര്‍ത്തിയാകുന്നു.  പമ്പ മുതൽ സന്നിധാനം വരെ തീർഥാടന പാതകളിൽ കുടിവെള്ളത്തിനും ലഘു  ഭക്ഷണത്തിനും ഒരു മുടക്കവും വരാത്ത വിധത്തിലുള്ള സജ്ജീകരണങ്ങളും സംവിധാനം ചെയ്യുന്നു.  ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സന്നിധാനത്ത് നവംബർ ഒന്നു മുതൽ   ആശുപത്രി പ്രവർത്തനം ആരംഭിക്കും.  പമ്പ മുതല്‍  സന്നിധാനം വരെ മെഡിക്കല്‍  എമർജൻസി സെന്ററുകൾ അടക്കം സജ്ജീകരിച്ച്  ജീവനക്കാരെയും  ഡോക്ടർമാരെയും നിയോഗിച്ചു കഴിഞ്ഞു.  ഇതിന് പുറമെ സന്നദ്ധപ്രവര്‍ത്തനത്തിന് ഡോക്ടര്‍മാരുടെ സംഘവും തീര്‍ഥാടന കാലയളവില്‍ മുഴുവനും ഉണ്ടാകും.   നിലയ്ക്കലിൽ ആകെ പതിനായിരത്തിനടുത്ത്  വാഹനങ്ങളുടെ പാർക്കിങ്   സംവിധാനം ഇത്തവണ ലഭ്യമാകും.  സ്പോട്ട് ബുക്കിങിന്റെ   പേരിൽ ഒരു വിഭാഗം മാധ്യമങ്ങളും ചില സംഘടനകളും നടത്തുന്ന  ദുഷ്പ്രചാരണം  വിലപ്പോകിലെന്ന് ദേവസ്വം മന്ത്രിയും ബോര്‍ഡ് പ്രസിഡന്റും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.   ദർശനത്തിന് എത്തുന്ന എല്ലാവർക്കും അതിന്  അവസരം ലഭ്യമാക്കും. മുമ്പൊരിക്കലും ഇല്ലാത്ത വിധത്തില്‍ ശബരിമല റോഡുകളെല്ലാം മാസങ്ങള്‍ക്ക് മുമ്പ് തന്നെ സജ്ജമായിരുന്നു. വളരെ ചെറിയ പ്രദേശത്ത് മാത്രമെ അറ്റക്കുറ്റപ്പണി വേണ്ടി വന്നുള്ളു.  ശുചീകരണ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍   വിശുദ്ധി സേനാംഗങ്ങളുടെ നിയമനവും   പരിശീലനവും  കഴിഞ്ഞു.   സംസ്ഥാനത്തെ എല്ലാ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നും ആവശ്യത്തിന് ബസ് സര്‍വീസും ഉണ്ടാകും. Read on deshabhimani.com

Related News