കോഴഞ്ചേരിയിൽ സിപിഐ എം 19.5 ഏക്കറിൽ കൃഷിയിറക്കും



 കോഴഞ്ചേരി ഹരിതസമൃദ്ധിയുടെ പതാകയുമായി സിപിഐ എം കോഴഞ്ചേരി ഏരിയ കമ്മിറ്റി. പച്ചക്കറിയുടെയും കാർഷിക വിളകളുടെയും വിപുലമായ കൃഷി ആരംഭിക്കുന്നു. പച്ചക്കറിതൈകൾക്കായുള്ള വിത്തു വിതക്കൽ ആരംഭിച്ചു. ഏരിയയിലെ ആറ്‌ പഞ്ചായത്തുകളിൽ കർഷകരുടെ സഹായത്തോടെ 19.5 ഏക്കർ സ്ഥലത്താണ്  കൃഷി നടത്തുക. വസ്തു ഉടമകൾ കൃഷിക്കായി വിട്ടു നൽകിയ സ്ഥലത്ത് ഇതിനകം പ്രവർത്തികൾ തുടങ്ങി.  കോഴഞ്ചേരി ഈസ്റ്റ് കല്ലുവെട്ടാൻകുഴി ആകാശ് ഭവനിൽ മിനി കോശിയുടെ ഉടമസ്ഥതയിലുള്ള പോളിഹൗസും, മഴമറയുമാണ് വിത്ത് ഉല്പാദനത്തിന് ഉപയോഗിക്കുന്നത്. പച്ചമുളക്,വെണ്ട, വഴുതന, കുറ്റിപ്പയർ എന്നിവയുടെ അമ്പതിനായിരം തൈകളാണ് ഇവിടെ മുളപ്പിക്കുക.ഈ തൈകൾ ഏരിയയിലെ തെരഞ്ഞെടുത്ത കൃഷിയിടങ്ങളിൽ വിതരണം ചെയ്യും. തൈകളുടെ പരിപാലനത്തിന് കോഴഞ്ചേരിയിലെ 10 വനിതാ വളണ്ടിയർമാരാകും സേവനം നൽകുന്നത്. ഏരിയ, ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ തെരഞ്ഞെടുത്ത കർഷകരാണ് കൃഷിക്ക് നേതൃത്വം നൽകുക.  പച്ചക്കറിവിത്തുപാകൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ പത്മകുമാർ ഉദ്ഘാടനം ചെയ്തു. ബാബു കോയിക്കലേത്ത് അധ്യക്ഷനായി. മിനി ശ്യാം മോഹൻ, ബിജിലി പി ഈശോ,ആറൻമുള കൃഷി സ്പെഷ്യൽ ഓഫീസർ കെ എസ് പ്രദീപ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ആർ അജയകുമാർ സ്വാഗതവും, കോഴഞ്ചേരി ലോക്കൽ സെക്രട്ടറി എം കെ വിജയൻ നന്ദിയും പറഞ്ഞു.     Read on deshabhimani.com

Related News