തിരുവനന്തപുരത്ത് യോ​ഗം ഇന്ന്



പത്തനംതിട്ട പത്തനംതിട്ട ഗവൺമെന്റ് നഴ്സിങ് കോളേജിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നത് സംബന്ധിച്ച് തിങ്കളാഴ്ച തിരുവനന്തപുരത്ത് ചർച്ച നടക്കും. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ വിളിച്ചുചേർത്ത യോഗത്തിൽ കോളേജ് പ്രിൻസിപ്പലും അധ്യാപക, രക്ഷാകർതൃ പ്രതിനിധികൾ അടക്കമുള്ളവരും പങ്കെടുക്കും.  കോളേജിന്  കൂടുതൽ സൗകര്യമുള്ള കെട്ടിടവും വിദ്യാർഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട ഹോസ്റ്റൽ സൗകര്യവും അടക്കമുള്ളവ  ക്രമീകരിക്കാൻ യോഗത്തിൽ ചർച്ചയാവും.  വിദ്യാർഥികളുടെ പഠനസൗകര്യം മെച്ചപ്പെടുത്താൻ എല്ലാ ശ്രമവും നടത്തുമെന്ന് ആരോഗ്യ വിദ്യാഭ്യാസ അധികൃതർ അറിയിച്ചു. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ല. രണ്ടു വിദ്യാർഥികൾ  പഠനം മതിയാക്കി പോയെന്ന പ്രചാരണം വാസ്തുതാ വിരുദ്ധമാണെന്നും അധികൃതർ പറഞ്ഞു.  ഒരു കുട്ടി ആരോഗ്യപരമായ കാരണങ്ങളാൽ രണ്ടാഴ്ച വരാതിരുന്നതാണ്.   ആദ്യ സെമസ്റ്റര്‍ പരീക്ഷയില്‍ 90 ശതമാനം വിജയമാണ് കൈവരിച്ചത്. രണ്ടാം സെമസ്റ്ററിന്റെ ക്ലാസുകളും ആരംഭിച്ചു.  കുട്ടികളുടെ യാത്രാ സൗകര്യത്തിന് ബസ് വാങ്ങാൻ എംഎല്‍എ ഫണ്ടില്‍ നിന്ന് പണവും അുവദിച്ചിട്ടുണ്ട്. താമസിയാതെ വാഹനവും ലഭ്യമാകും. Read on deshabhimani.com

Related News