പുതുവൽ- – മങ്ങാട് റോഡ് 
നിർമാണം വേഗത്തിലാക്കും

പുതുവൽ – - മങ്ങാട് റോഡ് നിർമാണ പുരോഗതി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ വിലയിരുത്തുന്നു


ഏനാദിമംഗലം  പഞ്ചായത്തിലെ പുതുവൽ- – മങ്ങാട് റോഡ് നിർമാണം പുരോഗമിക്കുന്നു. റോഡ് നിർമാണ പുരോഗതി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ചു വിലയിരുത്തി. സംസ്ഥാന ബജറ്റിൽ അഞ്ചുകോടി രൂപ വകയിരുത്തി ആദ്യഘട്ട നിർമാണ പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. രണ്ടാം ഘട്ട പ്രവർത്തിക്കായി 10 കോടി രൂപ സംസ്‌ഥാന ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.നിലവിൽ റോഡിന്റെ സംരക്ഷണഭിത്തി നിർമാണമാണ് നടക്കുന്നത്.  റോഡ് നിർമാണം ആരംഭിക്കുന്നതിന്‌ മുമ്പായി  ജല അതോറിറ്റി  കുടിവെള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവർത്തികൾ അടിയന്തിരമായി പൂർത്തിയാക്കാൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി. ഏനാദിമംഗലം സമഗ്ര കുടിവെള്ള പദ്ധതിക്ക് 102 കോടി രൂപയാണ് ചെലവ് .  ദീർഘനാളായി തകർന്നു കിടന്ന പുതുവൽ – മങ്ങാട് റോഡിന്റെ  പുതുവൽ മുതലുള്ള നാലര കിലോമീറ്റർ ദൂരമാണ് ആദ്യഘട്ടത്തിൽ നിർമിക്കുന്നത്.  അഞ്ചര മീറ്റർ വീതിയിൽ  ബിഎം–-ബിസി സാങ്കേതികവിദ്യയിൽ ഉന്നത നിലവാരത്തിലാണ്  റോഡ് നിർമിക്കുന്നത്. നിർമാണത്തിന്റെ  ഭാഗമായി ഐറിഷ് ഓടയും സംരക്ഷണഭിത്തിയും  ട്രാഫിക് സുരക്ഷാ പ്രവർത്തികളും ഒരുക്കുന്നുണ്ട്.  ജല അതോറിറ്റി പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ യോഗത്തിൽ  ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലൻ നായർ, വൈസ് പ്രസിഡന്റ് ഉദയ രശ്മി,  പഞ്ചായത്ത് അംഗം  വിദ്യ ഹരികുമാർ, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ബാബുരാജ്, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ  വിപിൻ ചന്ദ്രൻ, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുഭാഷ്, അസിസ്റ്റന്റ് എൻജിനീയർ വിനീത, വാട്ടർ അതോറിറ്റി അസിസ്റ്റന്റ്  എക്സിക്യൂട്ടീവ് എൻജിനീയർ രേഖ അലക്സ് , അസിസ്റ്റന്റ് എൻജിനീയർ അൻപുലാൽ,  പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ദീപ, വാട്ടർ അതോറിറ്റി- പൊതുമരാമത്ത്  കരാർ കമ്പനി പ്രതിനിധികൾ പങ്കെടുത്തു.     Read on deshabhimani.com

Related News