പള്ളിയോടങ്ങൾക്ക് 
സുരക്ഷയ്ക്ക് 
യന്ത്രവൽകൃത ബോട്ട്

പമ്പാ നദിയിൽ ജലനിരപ്പ്‌ ഉയരുന്നതിനാൽ വള്ളസദ്യയ്ക്കെത്തുന്ന പള്ളിയോടങ്ങളുടെ സുരക്ഷയ്ക്കായി പോകാൻ കൊണ്ടുവന്ന യന്ത്ര ബോട്ട്. ആറന്മുള സത്രക്കടവിൽ നിന്നുള്ള ദൃശ്യം


 കോഴഞ്ചേരി  പമ്പാനദിയിൽ ക്രമാതീതമായി ജലനിരപ്പുയർന്നെങ്കിലും ആറന്മുള വള്ളസദ്യയെ ഇതുവരെ ബാധിച്ചിട്ടില്ലെന്ന് പള്ളിയോടസേവാ സംഘം പ്രസിഡന്റ് കെ വി സാംബദേവൻ പറഞ്ഞു. വള്ളസദ്യയിൽ പങ്കെടുക്കാൻ പമ്പാനദിയിലൂടെ തുഴഞ്ഞു ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടങ്ങൾക്ക് സുരക്ഷയൊരുക്കാൻ യന്ത്രം ഘടിപ്പിച്ച രണ്ടു വള്ളങ്ങളും ഒരു യന്ത്രവൽകൃത ബോട്ടും ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ചൊവ്വാഴ്‌ച നടന്ന വള്ളസദ്യകളിൽ പങ്കെടുക്കാനെത്തിയ നാല് പള്ളിയോടങ്ങൾക്കും ഇത്തരം സുരക്ഷയൊരുക്കിയാണ് ക്ഷേത്രക്കടവിലെത്തിയത്. മല്ലപ്പുഴശ്ശേരി, ളാഹ ഇടയാറന്മുള, ഇടശ്ശേരിമല കിഴക്ക്, തെക്കേമുറി എന്നീ പള്ളിയോടങ്ങൾക്കായിരുന്നു ചൊവ്വാഴ്‌ച വള്ളസദ്യ.  കിഴക്ക് റാന്നി എടക്കുളം മുതൽ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള കരകളിലെ പള്ളിയോടങ്ങളാണ് വള്ളസദ്യയിൽ പങ്കെടുക്കാൻ പമ്പാനദിയിലൂടെ ആറന്മുള ക്ഷേത്രക്കടവിലെത്തുന്നത്. ബുധനാഴ്‌ച രണ്ട്‌ വള്ളസദ്യയുണ്ട്‌.     Read on deshabhimani.com

Related News