കുരമ്പാലയിൽ പഞ്ചാരിയും കൊട്ടിക്കയറും



പന്തളം  പടയണിയുടെ താളമേളങ്ങൾക്കും കോലപ്പാട്ടിനുമൊപ്പം കുരമ്പാല ഗ്രാമത്തിൽ ഇനി പഞ്ചാരിയുടെ ആരവമുയരും. കുരമ്പാല പടേനിക്കളരിയില്‍ പരിശീലനം നേടിയ 17 കുട്ടികളാണ്‌ തിങ്കളാഴ്‌ച ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങിൽ പഞ്ചാരിമേളത്തിന് അരങ്ങേറുന്നത്‌. ആശാന്‍ അജിത്‌ കല്‍ഹാരത്തിന്റെ ശിക്ഷണത്തിൽ ആറുവയസ്സുമുതല്‍ 18 വയസ്സുവരെയുള്ള കുട്ടികൾചെണ്ട അഭ്യസിക്കുന്നു. രണ്ടാം കാലത്തില്‍ തുടങ്ങി തീരുകലാശത്തോടെ അവസാനിക്കുന്ന മേളത്തില്‍ പരിചയസമ്പന്നരായ നിരവധി മേളപ്രമാണിമാരും പങ്കെടുക്കും.  കുരമ്പാല ഭഗവതീക്ഷേത്രം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുരമ്പാല പടേനിക്കളരിയിലും ക്ഷേത്രത്തിലുമായി പടേനി, ചെണ്ട, കഥകളി, വേലകളി, തപ്പ്‌, തകില്‍, നാഗസ്വരം എന്നിവയുടെ പരിശീലനം നടക്കുന്നു. അരങ്ങേറ്റത്തിന്റെ ഭാഗമായി സാംസ്‌കാരിക സമ്മേളനവുമുണ്ടാകും.  തൃശ്ശൂര്‍ പുരം തിരുവമ്പാടി മേളപ്രമാണി ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഉദ്ഘാടനം ചെയ്യും. മേല്‍ശാന്തി വിനോദ്‌ എച്ച്‌ നമ്പൂതിരി ശങ്കരന്‍കുട്ടി മാരാര്‍ക്ക്‌ ക്ഷേത്രവാദ്യകലാസാമ്രാട്ട് പുരസ്‌കാരം നല്‍കി ആദരിക്കും. അരങ്ങേറ്റത്തിനു ശേഷം എട്ടിന്‌ അജിത്‌ കല്‍ഹാരത്തിന്റെ നേതൃത്വത്തില്‍ പഞ്ചാരിമേളവുമുണ്ടാകും. Read on deshabhimani.com

Related News