പി ചിത്രൻ നമ്പൂതിരിപ്പാട് നൂറിന്റെ നിറവിലേക്ക‌്
തൃശൂർ വിദ്യാഭ്യാസ പണ്ഡിതനും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ പി ചിത്രൻ നമ്പൂതിരിപ്പാട് നൂറാം വയസ്സിലേക്ക്. 99 പൂർത്തിയാകുന്ന ചിത്രൻമ്പൂതിരിപ്പാട് ബുധനാഴ്ച പിറന്നാൾ ആഘോഷിക്കും. പാറമേക്കാവ് പുഷ്പാഞ്ജലി ഹാളിൽ രാവിലെ പത്തിന് അനുമോദന യോഗം ചേരും. ഈ വർഷത്തെ പകരാവൂർ മുക്തിസ്ഥലേശ്വരി പുരസ്കാരം പ്രമുഖ ജീവകാരുണ്യ പ്രവർത്തക ഡോ. പി ഭാനുമതിക്ക് ചടങ്ങിൽ സമ്മാനിക്കും. വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. കേരളീയ സമൂഹത്തിൽ വിവിധ മണ്ഡലങ്ങളിൽ പതിറ്റാണ്ടുകളായി കർമനിരതനായ പി ചിത്രൻ നമ്പൂതിരിപ്പാട് ഈ പ്രായത്തിലും തുടർച്ചയായി 29–ാമത്തെ ഹിമാലയ യാത്ര പൂർത്തിയാക്കിയത് കഴിഞ്ഞ മാസമാണ്. അധ്യാപകൻ, പ്രധാനാധ്യാപകൻ, വിദ്യാഭ്യാസ ഓഫീസർ, തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ തുടങ്ങിയ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം സംസ്ഥാന പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറായാണ് സർവീസിൽ നിന്ന് വിരമിച്ചത്. കേരള സ്റ്റേറ്റ് സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന ചിത്രൻ നമ്പൂതിരിപ്പാട് ഇടതുപക്ഷസഹയാത്രികനാണ്. Read on deshabhimani.com