മൾട്ടി സ്‌പെഷ്യാലിറ്റി 
നിലവാരത്തിൽ



പാറശാല പാറശാല ഗവ. താലൂക്ക് ആസ്ഥാന ആശുപത്രിക്കായി സ്വകാര്യ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളെ വെല്ലുന്ന ആധുനിക ചികിത്സാ സൗകര്യങ്ങളോടുകൂടിയ ഹൈടെക് മന്ദിരസമുച്ചയം ഒരുങ്ങുന്നു. കിഫ്ബി ഫണ്ടിൽനിന്ന് 46 കോടി രൂപ ചെലവിട്ട്‌ പുതിയ മന്ദിരവും 2.90 കോടി രൂപയിൽ ഡയാലിസിസ് സെന്ററുമാണ്‌ ഒരുക്കുന്നത്‌. പുതുവർഷപ്പുലരിയിൽ നാടിന് സമർപ്പിക്കും.  ആധുനിക ഉപകരണങ്ങളുടെ അവസാനവട്ട സജ്ജീകരണങ്ങളാണ് നടക്കുന്നത്. നാലു നിലയിലായി എസ്‌കലേറ്റർ, ട്രോമകെയർ ഉൾപ്പെടെയുണ്ട്‌. തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള ആശുപത്രിയിൽ ഇരു സംസ്ഥാനത്തെയും ആയിരക്കണക്കിനു രോഗികളാണ് എത്തുന്നത്. കാൽമുട്ടിലെ ലിഗ്‌മെന്റ് പുനഃസ്ഥാപിക്കുന്ന താക്കോൽദ്വാര ശസ്ത്രക്രിയ ഇതിനകം ഇവിടെ നടത്തിയിട്ടുണ്ട്‌. ഡയാലിസിസ് യൂണിറ്റ്, മാതൃശിശു ബ്ലോക്ക്, ലേഡീസ് അമിനിറ്റി സെന്റർ, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഒപ്‌ടോമെട്രി വിഭാഗം, മാതൃയാനം പദ്ധതി തുടങ്ങി വിവിധ മേഖലകളിലായി എട്ടു കോടി രൂപയുടെ വികസനവും നടപ്പാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കായകൽപ്പ പുരസ്‌കാരവും ദേശീയ ഗുണനിലവാര അംഗീകാരവുമായ ലക്ഷ്യ സർട്ടിഫിക്കേഷനും ആശുപത്രിക്ക്‌ ലഭിച്ചിട്ടുണ്ട്‌.  Read on deshabhimani.com

Related News