സിപിഐ എം കന്യാകുമാരി ജില്ലാ സമ്മേളനം തുടങ്ങി
പാറശാല സിപിഐ എം കന്യാകുമാരി 24–-ാ-മത് ജില്ലാ സമ്മേളനം തുടങ്ങി. സമ്മേളനത്തോടനുബന്ധിച്ച് മുൻ എംഎൽഎമാരായ ജി എസ് മണിയുടെ സ്മൃതിമണ്ഡപത്തിൽനിന്നുള്ള ദീപശിഖാ റാലി ജില്ലാ സെക്രട്ടറിയറ്റ് അംഗം അനന്തശേഖറിൽനിന്ന് മാർത്താണ്ഡം ഏരിയ സെക്രട്ടറി സർദാർഷായും ഡി മണിയുടെ സ്മൃതിമണ്ഡപത്തിൽനിന്നുള്ള ദീപശിഖ ജില്ലാ കമ്മിറ്റി അംഗം മോഹൻകുമാറിൽനിന്ന് പളുകൽ ഏരിയ സെക്രട്ടറി ശങ്കറും ഏറ്റുവാങ്ങി. ഇരുറാലികളും ശനി രാവിലെ സമ്മേളന നഗരിയിൽ സംഗമിച്ചു. നാഗർകോവിലിൽ (സീതാറാം യെച്ചൂരി നഗർ) നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് നൂർമുഹമ്മദ് ഉദ്ഘാടനം ചെയ്തു. എം അണ്ണാദുരൈ, എം ജസ്റ്റിൻ, എസ് മൈക്കിൾ നായകി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കനകരാജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ജി ഭാസ്കർ, ആർ ലീമറോസ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു. സമ്മേളനം ഞായറാഴ്ചയും തുടരും. ഞായർ വൈകിട്ട് ശങ്കരയ്യർ നഗറിൽ (നാഗർകോവിൽ സ്‌റ്റേഡിയം) നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം വിജൂ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. Read on deshabhimani.com