സെക്യൂരിറ്റി, ഹൗസ് കീപ്പിങ്‌ തൊഴിലാളികൾക്ക് ബോണസ്



തിരുവനന്തപുരം ജില്ലയിലെ സെക്യൂരിറ്റി ഹൗസ് കീപ്പിങ്‌ തൊഴിലാളികൾക്ക് ഓണത്തിന് മുമ്പ്‌ ബോണസ് വിതരണം ചെയ്യുന്നതിന്‌  ജില്ലാ ലേബർ ഓഫീസർ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായി. ഓണത്തിനുമുമ്പ്‌  തുക നൽകണമെന്ന്‌ ഏജൻസികളോടും സ്ഥാപനങ്ങളോടും നിർദേശം നൽകി. വാർഷിക ശമ്പളത്തിന്റെ 8.33 ശതമാനം ബോണസായി നൽകണം.  നൽകിയ സ്‌റ്റേറ്റ്‌മെന്റ്‌ ഓണത്തിനുമുമ്പ്‌ തന്നെ ഹാജരാക്കണം. ചർച്ചയ്‌ക്ക്‌ ഹാജരാകാത്ത സെക്യൂരിറ്റി സ്ഥാപനങ്ങളും നിർദേശം പാലിച്ചിരിക്കണം.  അല്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും ചർച്ചയുടെ ഒത്തുതീർപ്പ്‌ വ്യവസ്ഥയിൽ ലേബർ ഓഫീസർ വ്യക്തമാക്കി.  സെക്യൂരിറ്റി ആൻഡ്‌ ഹൗസ് കീപ്പിങ്‌ സ്റ്റാഫ് അസോസിയേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചർച്ച വിളിച്ചുചേർത്തത്.  ജില്ലാ ലേബർ ഓഫീസർ ബ്രിജത് ജോയ്‌, യൂണിയൻ ജില്ലാജനറൽ സെക്രട്ടറി എസ് സുകുമാർ, വൈസ്‌ പ്രസിഡന്റ് അശ്വനികുമാർ, എൻ എസ്‌ മധു, ജി എൽ  മിഥുൻ, സി എസ് ദീപു എന്നിവരും ഏജൻസി പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.  ഒത്തുതീർപ്പ്‌ വ്യവസ്ഥകൾ എല്ലാ  ഏജൻസികളും  പാലിക്കണമെന്നും   അല്ലെങ്കിൽ  സമരത്തിലേക്ക്‌ പോകേണ്ടിവരുമെന്നും യൂണിയൻ ജില്ലാ പ്രസിഡന്റ് മടവൂർ അനിലും ജനറൽ സെക്രട്ടറി എസ് സുകുമാറും അറിയിച്ചു. Read on deshabhimani.com

Related News