"രൗദ്ര സാത്വിക'ത്തിന്‌ ലഭിച്ച പുരസ്‌കാരം 
മലയാളിക്ക്‌ ലഭിച്ച അംഗീകാരം: ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ

പ്രഭാവർമ്മയെ ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ ആദരിക്കുന്നു


തിരുവനന്തപുരം മലയാളത്തിനും മലയാളിക്കും കിട്ടിയ അംഗീകാരമാണ്‌ പ്രഭാവർമ്മയുടെ രൗദ്ര സാത്വികത്തിന്‌ ലഭിച്ച സരസ്വതി സമ്മാൻ പുരസ്‌കാരമെന്ന്‌ ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ.   കൃതി എഴുതിയത്‌ പ്രഭാവർമ്മയാണെങ്കിലും വായിച്ചു കഴിയുമ്പോൾ നമ്മുടെ ഉള്ളിലെ ചിന്തകളാണ്‌  എഴുതിയതെന്ന്‌ തോന്നും. അതുകൊണ്ടാണ്‌ ഈ കൃതി പ്രധാനപ്പെട്ടതാകുന്നത്‌. അവാർഡ്‌ തുക അല്ല പുസ്‌തകത്തിന്റെ മൂല്യം. 22 ഭാഷകളിലെ പത്തുവർഷത്തെ  കൃതികൾ വിലയിരുത്തി നൽകിയ പുരസ്‌കാരം  മലയാള കൃതിക്ക്‌ കിട്ടി എന്നതാണെന്നും അദ്ദേഹം പറഞ്ഞു. എൻ രാമചന്ദ്രൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പ്രഭാവർമ്മയ്‌ക്ക്‌ നൽകിയ അനുമോദന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ.    ബാബു ദിവാകരൻ അധ്യക്ഷനായി.  അക്ഷരങ്ങളിലും എഴുത്തിലും ഒരിക്കലും താൻ കാപട്യം കാട്ടിയിട്ടില്ലെന്നും  അതിന്റെകൂടി ഫലമാണ് തന്റെ കവിതകൾക്ക് ആസ്വാദക മനസ്സുകളിൽ കിട്ടുന്ന സ്നേഹപൂർവമായ അംഗീകാരമെന്നും മറുപടി പ്രസംഗത്തിൽ പ്രഭാവർമ്മ പറഞ്ഞു .   ശശി തരൂർ എംപി, രാജശ്രീ വാര്യർ, മീന ടി പിള്ള, കെ ജി താര,  ഫൗണ്ടേഷൻ സെക്രട്ടറി പി പി ജെയിംസ്‌, ഷെയ്‌ഖ്‌ അഹമ്മദ്‌ എന്നിവർ  സംസാരിച്ചു.  സി ധനലക്ഷ്‌മി  പ്രഭാവർമ്മ എഴുതിയ കീർത്തനങ്ങൾ പാടി.   Read on deshabhimani.com

Related News