ബാങ്കുകളിൽ സ്ഥിര നിയമനങ്ങൾ നടത്തണം: ബെഫി

ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ ജില്ലാ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം 
പുത്തലത്ത്‌ ദിനേശൻ ഉദ്‌ഘാടനം ചെയ്യുന്നു


തിരുവനന്തപുരം ബാങ്കുകളിൽ അപ്രന്റീസ്, കരാർ നിയമനങ്ങൾ എന്നിവ നിർത്തലാക്കി സ്ഥിരം ജീവനക്കാരെ നിയമിക്കണമെന്ന്‌ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) ജില്ലാ സമ്മേളനം. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പുത്തലത്ത്‌ ദിനേശൻ ഉദ്‌ഘാടനം ചെയ്തു. എൻ നിഷാന്ത് പ്രവർത്തന റിപ്പോർട്ടും  എം എസ് സുമോദ് സാമ്പത്തിക റിപ്പോർട്ടും  പി രാജേഷ് സംഘടനാ റിപ്പോർട്ടും കെ എസ് രമ വനിതാ കമ്മിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ എസ് സജീവ് കുമാർ അധ്യക്ഷനായി. കെ ജി സുനിൽകുമാർ രക്തസാക്ഷി പ്രമേയവും എസ് പ്രസാദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ സനിൽ ബാബു സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ പി വി ജോസ് സ്വാഗതം പറഞ്ഞു. പുതിയ പ്രസിഡന്റായി എസ് സജീവ് കുമാർ, (കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ) സെക്രട്ടറിയായി എൻ നിഷാന്ത്(സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ), ട്രഷററായി കെ പി ബാബുരാജ് (നബാർഡ് എംപ്ലോയീസ് അസോസിയേഷൻ) എന്നിവരെ തിരഞ്ഞെടുത്തു. മറ്റ്‌ ഭാരവാഹികൾ–- വനിതാ കൺവീനർ: എസ്‌ അശ്വതി പിള്ള (കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയൻ). വൈസ് പ്രസിഡന്റുമാർ: കെ കൃഷ്ണമൂർത്തി (റിസർവ്ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ), പ്രതീഷ് വാമൻ (കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ), എസ് എൽ ദിലീപ് (ബാങ്ക് ഓഫ് ബറോഡ എംപ്ലോയീസ് യൂണിയൻ), എസ് എസ് കൃഷ്ണകുമാർ (എച്ച്ഡിഎഫ്സി ബാങ്ക് സ്റ്റാഫ് യൂണിയൻ), എം എസ് സുമോദ്  (കനറ ബാങ്ക് സ്റ്റാഫ് യൂണിയൻ).  ജോയിന്റ്‌ സെക്രട്ടറിമാർ: എസ് പ്രസാദ് (കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ), ഹർഷ ഹരി (കാർഷിക വികസന ബാങ്ക് എംപ്ലോയീസ് യൂണിയൻ), എസ് മനു പ്രസാദ് (യൂക്കോ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ), കെ ജി സുനിൽകുമാർ (കനറ ബാങ്ക് എംപ്ലോയീസ് യൂണിയൻ), എസ് തൗഫീഖ് (കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയൻ).   Read on deshabhimani.com

Related News