ജനക്ഷേമ പദ്ധതികളില്‍‌ അധിക തുക



തിരുവനന്തപുരം  കോർപറേഷന്റെ 2024 –- -25 വാർഷിക പദ്ധതി ഭേ​ദ​ഗതിക്ക്‌ കൗൺസിലിന്റെ അം​ഗീകാരം. ഭൂരിഭാ​ഗം പദ്ധതികളും ഭേദ​ഗതി ചെയ്യുകയും പുതിയ പദ്ധതികൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മുൻവർഷത്തെ ചില പദ്ധതികളിൽ റദ്ദാക്കിയവയും പേരുമാറ്റിയതുമടക്കമുള്ളവയും ഉപേക്ഷിച്ചു. ഇതിൽ മിച്ചമുള്ള തുക മറ്റ് പദ്ധതികളിലേക്ക് വകയിരുത്തിയെന്ന് അധ്യക്ഷനായ ഡെപ്യൂട്ടി മേയർ പി കെ രാജു പറഞ്ഞു. വയോജന ക്ഷേമം, വനിതാശിശു വികസനം, റോഡുകളുടെ ടാറിങ്, മാലിന്യസംസ്കരണം, ആരോ​ഗ്യപരിപാലനം തുടങ്ങി വിവിധ വകുപ്പുകളുടെ പദ്ധതികളാണ് വെള്ളിയാഴ്ചത്തെ കൗൺസിൽ അംഗീകാരം നൽകിയത്. സ്മാർട്ട്സിറ്റി ഉൾപ്പെടെ ചില പദ്ധതികൾക്ക് അധികതുക ആവശ്യമായതിനാൽ അതും വകയിരുത്തിയിട്ടുണ്ട്.  അങ്കണവാടികളുടെ പോഷകാഹാര വിതരണത്തിന് അനുവദിച്ച തുക മാറ്റി നൽകിയെന്ന ബിജെപി ആരോപണം വികസന സ്ഥിരംസമിതി അധ്യക്ഷ ഷാജിദ നാസർ തള്ളിക്കളഞ്ഞു. അങ്കണവാടികളിൽ‌ അവശ്യസാധനങ്ങൾ സ്റ്റോക്കുണ്ടെന്നും ഇതുവരെയും പരാതികൾ ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു.  ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക് അനുശോചനം തിരുവനന്തപുരം  വയനാട്ടിലെ ഉരുൾപൊട്ടലിൽ മരിച്ചവർക്ക് അനുശോചനം അർപ്പിച്ച് കോർപറേഷൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി നൽകിയതായി മേയർ ആര്യ രാജേന്ദ്രൻ കൗൺസിലിനെ അറിയിച്ചു. അവിടുത്തെ ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ കാര്യങ്ങൾ സർക്കാരിനൊപ്പംനിന്ന് ചെയ്യുമെന്നും മേയർ പറഞ്ഞു. Read on deshabhimani.com

Related News