നന്മയുടെ പാഠം

വയനാട് ദുരിതബാധിതരെ സഹായിക്കാൻ പത്രം ശേഖരിച്ച വിതുര വിഎച്ച്‌എസ്എസിലെ കുട്ടികൾക്കൊപ്പം മഞ്ജുഷ (ചുവന്ന സാരി)


വിതുര  സമൂഹത്തിൽ അവശതയനുഭവിക്കുന്ന ആളുകളെക്കുറിച്ച് കുട്ടികൾ ബോധവാന്മാരായിരിക്കണമെന്ന്‌ മഞ്ജുഷ ടീച്ചർക്ക്‌ നിർബന്ധമുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അമ്മമാർക്ക് കോഴിക്കൂടും കോഴിയും നൽകുന്ന പദ്ധതിയും തയ്യൽ മെഷീൻ വിതരണ പദ്ധതിയും വിതുര വിഎച്ച്‌എസ്എസിൽ ആരംഭിക്കുന്നത്‌ അങ്ങനെയാണ്‌. എൻഎസ്എസിന്റെയും പിടിഎയുടെയും പിന്തുണയോടെയാണ്‌ പദ്ധതികൾ നടപ്പാക്കിയത്‌.  അവശതയനുഭവിക്കുന്നവർക്ക്‌ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിക്കും ടീച്ചർ നേതൃത്വം നൽകി.    വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിലാണ്‌ വിതുര വിഎച്ച്എസ്എസ്‌ പ്രിൻസിപ്പൽ എ ആർ മഞ്ജുഷയ്‌ക്ക്‌ സംസ്ഥാന അധ്യാപക പുരസ്കാരം ലഭിച്ചത്‌. പ്രിൻസിപ്പലായി വന്നതിനുശേഷം വിതുര സ്കൂളിന് പുത്തനുണർവുണ്ടായെന്ന്‌ രക്ഷിതാക്കൾ പറയുന്നു.    ‘ഹൈസ്കൂളിൽ പഠിപ്പിച്ച വേലായുധൻ നായർ സാർ ഉൾപ്പെടെയുള്ള അധ്യാപകരാണ് ഏറ്റവും കൂടുതൽ സ്വാധീനിച്ചത്‌. സ്കൂളിലെ രക്ഷാകർത്താക്കളുടെയും നാട്ടുകാരുടെയും പിന്തുണയും പ്രവർത്തനങ്ങൾക്ക്‌ കരുത്തുപകർന്നു. മികച്ച പ്ലാനിങ്ങും ടീം വർക്കും ഉണ്ടെങ്കിൽ ആർക്കും സ്കൂളിനെ മികച്ചതാക്കി മാറ്റാൻ കഴിയും’ –- ടീച്ചർ പറഞ്ഞു.    ആലപ്പുഴ ജില്ലയിലെ തലവടി, തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ, വീരണകാവ് എന്നീ സ്കൂളിലും ജോലിചെയ്തിട്ടുണ്ട്‌. കെഎഎസ് പരീക്ഷയിൽ പ്രിലിംസ് പാസാവുകയും ചെയ്തു.       ഭർത്താവ് അലി വിഴിഞ്ഞത്ത് റസ്റ്റോറന്റ്‌ നടത്തുകയാണ്. മക്കൾ: നബീൽ അലി, നാദിയ അലി. കാട്ടാക്കടയ്‌ക്കടുത്ത് മാറനല്ലൂർ ആണ് താമസം.   കുട്ടികളുടെ മനമറിഞ്ഞ്   അധ്യാപക പുരസ്കാര തിളക്കത്തിൽ കിഷോർ കല്ലറ. പ്രൈമറി വിഭാഗം മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാരമാണ്  ഇത്തവണ കല്ലറ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കിഷോറിനെ തേടിയെത്തിയത്. സാമൂഹ്യ ബോധമുള്ള വിദ്യാർഥികളെ രൂപപ്പെടുത്തുന്നതിനും അന്വേഷണാത്മക പഠനം പ്രോത്സാഹിപ്പിക്കുന്നതിന് വേറിട്ട പ്രവർത്തനങ്ങൾ കാഴ്ചവച്ചതും പരിഗണിച്ചാണ് അവാർഡ്.  ദേശീയ വിദ്യാഭ്യാസ ചലച്ചിത്ര അവാർഡ്‌ ജേതാവു കൂടിയായ കിഷോർ  കാന്തല്ലൂർ ശാലയുടെ ചരിത്രം ഡോക്യുമെന്ററിയിലൂടെ പുറത്തിറക്കിയിരുന്നു.  ദേശീയ ഇ–-- കണ്ടന്റ്‌ മത്സരത്തിൽ രണ്ട് തവണ പുരസ്കാരം, വിദ്യാഭ്യാസ ചലച്ചിത്രോത്സവത്തിൽ മൂന്നുവീതം പുരസ്കാരങ്ങൾ, സംസ്ഥാന ടീച്ചിങ്‌ എയ്ഡ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം എന്നിവ ലഭിച്ചിട്ടുണ്ട്.  ജൈവ വൈവിധ്യങ്ങളെ സംരക്ഷിക്കുന്നത് പ്രമേയമാക്കി ചെയ്ത സൈലന്റ്‌ ഇൻവേഷൻ, കാക്കരിശിയുടെ കഥ പറയുന്ന "ദി യൂണിറ്റ് ഫോക് ആർട്ട് ഓഫ് ട്രാവൻകൂർ" എന്നിട്ടും കാന്തല്ലൂർ എന്നിവ ഇദ്ദേഹത്തിന്റെ സൃഷ്ടികളാണ്. ഭാര്യ: ജിഷ, മകൾ: നക്ഷത്ര.   Read on deshabhimani.com

Related News