പൂജപ്പുര എൽബിഎസിൽ പോളിടെക്‌നിക്കും

പൂജപ്പുര എൽബിഎസ് വനിതാ എൻജിനിയറിങ്‌ കോളേജിൽ അനുവദിച്ച 
പോളിടെക്‌നിക് മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു


തിരുവനന്തപുരം സംസ്ഥാനത്ത്‌ ഉന്നതവിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റങ്ങൾ പ്രയോജനപ്പെടുത്തി യുവസമൂഹം തൊഴിൽ നൈപുണി നേടണമെന്ന്‌ മന്ത്രി ആർ ബിന്ദു. വ്യവസായവൽക്കരണത്തിന്റെ പുതിയ കാലത്ത്‌ പോളിടെക്‌നിക്‌ വിദ്യാർഥികൾക്ക് കൂടുതൽ തൊഴിൽ സാധ്യതകളാണുള്ളത്‌. പൂജപ്പുര എൽബിഎസ് വനിതാ എൻജിനിയറിങ്‌ കോളേജിൽ അനുവദിച്ച വനിതാ പോളിടെക്‌നിക്  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  സിവിൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ് എൻജിനിയറിങ് എന്നീ ശാഖകളിലേക്കാണ് 60 സീറ്റു വീതം എഐസിടിഇ / കേരള സർക്കാർ അംഗീകാരത്തോടുകൂടി ഈ അധ്യയനവർഷം പ്രവേശനം നടത്തിയത്.    ചടങ്ങിൽ സാങ്കേതിക വിദ്യാഭാസ ഡയറക്ടർ ഡോ. പി ആർ ശാലീജ് അധ്യക്ഷനായി. ഡോ. എം അബ്ദുൽ റഹ്മാൻ, വനിതാ എൻജിനിയറിങ്‌ കോളേജ് പ്രിൻസിപ്പൽ ഡോ. എം ബി സ്‌മിതമോൾ, എസ്‌ ഹരിഹരപുത്രൻ, എം അജിത്കുമാർ,  ഡോ. പി എസ്‌ ദീപ്തി, ഡോ. റീന എം റോയ്, പ്രൊഫ. എം ശ്രുതി, നിധ മുഹമ്മദ് സഗീർ, പോളിടെക്‌നിക്  പ്രിൻസിപ്പൽ പ്രൊഫ. വി പ്രവീൺ കുമാർ എന്നിവരും സംസാരിച്ചു. കൊൽക്കത്തയിൽ നടന്ന രണ്ടാമത് ഏഷ്യൻ ചെസ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 55 കിലോഗ്രാം കാറ്റഗറിയിൽ സ്വർണമെഡലും ടൈറ്റിൽ ബെൽറ്റും നേടിയ രണ്ടാം വർഷ ബിരുദ വിദ്യാർഥി അരുന്ധതി ആർ നായരെ ചടങ്ങിൽ അനുമോദിച്ചു. Read on deshabhimani.com

Related News