വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയൊരുക്കണം; 
അനിശ്ചിതകാല സമരവുമായി എസ്‌എഫ്‌ഐ

കാര്യവട്ടം ക്യാമ്പസിലെ ​ഗേറ്റിനുമുന്നില്‍ എസ്എഫ്ഐ നേതൃ-ത്വത്തില്‍ വിദ്യാർഥികൾ നടത്തുന്ന 12 മണിക്കൂര്‍ 
ഉപവാസ സമരം


തിരുവനന്തപുരം കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ വിദ്യാർഥികളുടെ സുരക്ഷ ആവശ്യപ്പെട്ട് എസ്എഫ്ഐ നേത-ൃത്വത്തിൽ ​ഗാന്ധിജയന്തി ദിനത്തിൽ 12 മണിക്കൂർ ഉപവാസമിരുന്നു. ക്യാമ്പസിന്‌ പിന്നിലെ ​ഗേറ്റ് പരിസരത്ത് വിദ്യാർഥിനികൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെയും വൈസ് ചാൻസലറുടെ വിദ്യാർഥിവിരുദ്ധ നിലപാടുകൾക്കെതിരെയുമുള്ള സമരം മൂന്നുദിവസം പിന്നിട്ടു. മൂന്നാം ദിവസം എസ്എഫ്ഐ നേതാക്കളായ അഞ്ജന, അനഘ, റംഷി, നവീൻ എന്നിവരാണ് ഉപവസിച്ചത്‌.   രാത്രി ക്യാമ്പസിന്‌ സമീപത്തെ റോഡിലൂടെ നടന്നുപോകുന്ന പെൺകുട്ടികളെ ബൈക്കിലെത്തുന്ന സംഘം ശല്യം ചെയ്യുകയും കടന്നുപിടിക്കുകയും ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു. കഴക്കൂട്ടം പൊലീസിൽ കേസും രജിസ്റ്റർ ചെയ്തിരുന്നു. ക്യാമ്പസ് പരിസരത്ത് സിസിടിവി സ്ഥാപിക്കണമെന്നും സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ നേരത്തെ സമരം നടത്തിയിരുന്നു. എന്നാൽ, സമരത്തെ തുടർന്ന് നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ പാലിക്കപ്പെടാതെ വന്നതോടെയാണ് വീണ്ടും സമരം ആരംഭിച്ചത്. Read on deshabhimani.com

Related News