ശ്രീചിത്രയിൽ രോഗീസൗഹൃദ പോർട്ടൽ
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ പുതിയ രോഗീസൗഹൃദ പോർട്ടൽ ആരംഭിച്ചു. ആശുപത്രി സേവനങ്ങൾക്ക് എളുപ്പമാർഗം പ്രാപ്തമാക്കാൻ വേണ്ടിയാണ് http://patientportal.sctimst.ac.in ആരംഭിച്ചത്. ആദ്യമായി എത്തുന്ന രോഗികൾക്ക് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാം. പുനഃ പരിശോധന ഉൾപ്പടെയുള്ള സേവനങ്ങൾക്ക് തീയതി എടുക്കാനും ഓൺലൈൻ പേയ്മെന്റു നടത്താനും സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കാനും ഡിസ്‌ചാർജ് സമ്മറി, പരിശോധന റിപ്പോർട്ട്, ഡോക്ടറുടെ കുറിപ്പടി എ ന്നിവ ഡൗൺലോഡ് ചെയ്യാനും സാധിക്കും. ടെലിഫോണിക്, വീഡിയോ കൺസൾട്ടേഷനുകളും ബുക്ക് ചെയ്യാം. മൊബൈൽ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ ഒരു മാസത്തിനുള്ളിൽ ലഭ്യമാകും. മെഡിക്കൽ സൂപ്രണ്ട് പ്രൊഫ. രൂപ ശ്രീധർ, പ്രൊ ഫ. കൃഷ്ണകുമാർ, ഡോ. മഞ്ജു നായർ, പ്രൊ ഫ. ബിജു സോമൻ, സുരേഷ് കുമാർ എന്നിവർ പോർട്ടലിനെക്കുറിച്ച് വിശദീകരിച്ചു. Read on deshabhimani.com