ഭിന്നശേഷി സൗഹൃദ നഗരം; പുരസ്കാരം ഏറ്റുവാങ്ങി കോര്‍പറേഷന്‍
തിരുവനന്തപുരം സംസ്ഥാന സാമൂഹ്യനീതിവകുപ്പിന്റെ 2024ലെ ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള അവാർഡ് തിരുവനന്തപുരം കോർപറേഷൻ ഏറ്റുവാങ്ങി. തൃ-ശൂരിൽ നടന്ന ചടങ്ങിൽ മന്ത്രി ആർ ബിന്ദുവിൽനിന്ന് മേയർ ആര്യ രാജേന്ദ്രൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ക്ലൈനസ് റൊസാരിയോ, സെക്രട്ടറി എസ് ജഹാംഗീർ എന്നിവർ ചേർന്നാണ് ഏറ്റുവാങ്ങിയത്. 2023–--24 സാമ്പത്തിക വർഷത്തിൽ ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഏഴു കോടി രൂപയോളം ചെലവഴിച്ചു. ഭിന്നശേഷി വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകുകയും ഭിന്നശേഷിക്കാർക്ക് പാലിയേറ്റീവ് പരിചരണവും കോർപറേഷൻ ഉറപ്പാക്കുന്നുണ്ട്. കേൾവി കുറവുള്ളവർക്ക് കോക്ലിയർ ഇംപ്ലാന്റേഷൻ പദ്ധതി നടപ്പാക്കി. സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടർ, ഇലക്ട്രോണിക് വീൽ ചെയർ എന്നിവ വിതരണം ചെയ്തു. അഞ്ചു കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ വഴുതക്കാട് ഗവ. വിഎച്ച്എസ്എസ് ഡെഫ് സ്കൂളിൽ നടപ്പാക്കി. വഴുതുക്കാട് ബ്ലൈൻഡ് സ്കൂളിലും അഞ്ചു കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളും നടപ്പാക്കി. "ഭിന്നശേഷി സൗഹൃദ നഗരം’ ഓരോ വർഷവും ആകെ പദ്ധതി നിർവഹണ തുകയുടെ അഞ്ച് ശതമാനത്തിൽ അധികം തുക ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായാണ് മാറ്റിവച്ചിട്ടുള്ളതെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. Read on deshabhimani.com