നഗര റോഡുകളിൽ അറ്റകുറ്റപ്പണി തുടങ്ങി
തിരുവനന്തപുരം കെആർഎഫ്ബിയുടെ തിരുവനന്തപുരം സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിക്ക് (ടിസിആർഐപി) കീഴിലുള്ള 28 പ്രധാന നഗര റോഡുകളിലെയും അറ്റകുറ്റപ്പണിക്ക് തുടക്കം. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. ആദ്യഘട്ടമായി പട്ടം– -മെഡിക്കൽ കോളേജ്– ഉള്ളൂർ, എൻഎച്ച് ബൈപാസ്– കെ വി സ്കൂൾ, ഉള്ളൂർ– കൊച്ചുള്ളൂർ എന്നിവിടങ്ങളിൽ അറ്റകുറ്റപ്പണി ആരംഭിച്ചു. ശനിയാഴ്ച രാത്രി നഗരത്തിലെ വിവിധ റോഡുകളിലെ മാൻഹോളുകൾ അടയ്ക്കുന്ന പ്രവൃത്തികൾ നടന്നു. ഫുട്പാത്ത് നവീകരണം, ഓട വൃത്തിയാക്കൽ എന്നിവ പിന്നാലെ ആരംഭിക്കും. കെആർഎഫ്ബി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച നടന്ന പരിശോധനയിൽ 28 റോഡിൽ അറ്റകുറ്റപ്പണി നടത്താനുണ്ടെന്ന് കണ്ടെത്തിയിരുന്നു. Read on deshabhimani.com