മെഡി. കോളേജ് 
എംഎല്‍സിപി 
ഡിസംബറില്‍



തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാർക്കിങ് പ്രശ്നത്തിന് പരിഹാരമായി കോർപറേഷൻ നടപ്പാക്കുന്ന മൾട്ടി ലെവൽ കാർ പാർക്കിങ് (എംഎൽസിപി) നിർമാണം ഡിസംബറിനകം പൂർത്തിയാകും. എംഎൽസിപിക്ക് 210 കാറുകൾ ഉൾക്കൊള്ളാനാകും.  ആർസിസി, എസ്എടി, മെഡിക്കൽ കോളേജ് ആശുപത്രി എന്നിവയുൾപ്പെടുന്ന മെഡിക്കൽ കോളേജ് പരിസരത്ത് ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് എത്തുന്നത്. പാർക്കിങ് സൗകര്യമില്ലാത്തതിനാൽ പരിസരത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്.  ഈ സാഹചര്യത്തിലാണ് എംഎൽസിപി പരി​ഗണിച്ചത്. തുടർന്ന്, അമൃത് പദ്ധതിക്ക് കീഴിൽ നിർമിക്കാൻ തീരുമാനിച്ച പാർക്കിങ് കേന്ദ്രം ഉപേക്ഷിച്ചിരുന്നു. കോർപറേഷന്റെ നിരന്തര ഇടപ്പെടലിലൂടെയാണ് സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം ആരംഭിച്ചത്.  ശനിയാഴ്ച മേയർ ആര്യ രാജേന്ദ്രനും കൗൺസിലർ ഡി ആർ അനിലും സ്മാർട്ട്സിറ്റി അധികൃതരും സ്ഥലം സന്ദർശിച്ച്‌ നിർമാണ പുരോ​ഗതി വിലയിരുത്തി. Read on deshabhimani.com

Related News