പിഎഫ് പെൻഷൻകാർ രാജ്ഭവൻ ധർണ നടത്തി

പിഎഫ് പെൻഷൻകാരുടെ രാജ്ഭവൻ ധർണ വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


 തിരുവനന്തപുരം  പിഎഫ് പെൻഷൻകാർ രാജ്ഭവന് മുന്നിൽ ധർണ നടത്തി.  വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.  മിനിമം പെൻഷൻ 9000 രൂപയാക്കുക, പെൻഷന് ഡിഎ ഏർപ്പെടുത്തുക, ചികിത്സാ ആനുകൂല്യം അനുവദിക്കുക, കോടതി വിധിയിലൂടെ നേടിയെടുത്ത ഹയർ പെൻഷൻ വെട്ടിക്കുറച്ചത് പിൻവലിക്കുക, സീനിയർ സിറ്റിസൺസിന് റെയിൽവേയിൽ ഉണ്ടായിരുന്ന യാത്രാ ആനുകൂല്യം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്ന ധർണ. പിഎഫ്പിഎ ജില്ലാ പ്രസിഡന്റ് ചന്ദ്രബോസ് അധ്യക്ഷനായി. പിഎഫ്പിഎ സംസ്ഥാന സെക്രട്ടറി സോമശേഖരൻ നായർ, സംസ്ഥാന കമ്മിറ്റിയംഗം  രാധാമണി, ജില്ലാ സെക്രട്ടറി പി ജി രാജേന്ദ്രൻ, എം ജി രാഹുൽ,  മാഹീൻ അബൂബക്കർ, ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി വി ജെ ജോസഫ്, പുഞ്ചക്കരി മോഹനൻ എന്നിവർ സംസാരിച്ചു.  പാർലമെൻ്റിനു മുന്നിൽ നടക്കുന്ന ത്രിദിന സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് പിഎഫ്പിഎ ജില്ലാകമ്മിറ്റിയാണ്‌  ധർണ  സംഘടിപ്പിച്ചത്‌. Read on deshabhimani.com

Related News