ആ കുട്ടി ഗാന്ധിയെ തൊട്ടു' 
ഓഡിയോ ബുക്ക് പ്രകാശിപ്പിച്ചു

ഷാരോണ്‍ ജെ സതീഷ് തയ്യാറാക്കിയ ശബ്ദ പുസ്തകത്തിന്റെ കവര്‍


നെടുമങ്ങാട്   വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നെടുമങ്ങാട് മഞ്ച ഗവ. വിഎച്ച്എസ്എസ് തയ്യാറാക്കിയ ‘ആ കുട്ടി ഗാന്ധിയെ തൊട്ടു’ ഓഡിയോ ബുക്ക് മന്ത്രി വി ശിവന്‍കുട്ടി പ്രകാശിപ്പിച്ചു. അധ്യാപക ദിനത്തില്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പ്രകാശിപ്പിച്ചത്‌. വിദ്യാർഥിയായിരുന്ന വൈക്കം മുഹമ്മദ് ബഷീർ വൈക്കം സത്യഗ്രഹകാലത്ത് ഗാന്ധിയെ തൊട്ടതിനെ അടിസ്ഥാനമാക്കി അൻവർ അലി എഴുതിയ ‘ഗാന്ധിത്തൊടൽ മാല' കവിതയെ അടിസ്ഥാനമാക്കിയുള്ളതാണ് ശബ്ദ പുസ്തകം.  ജയമോഹൻ, വി എം ഗിരിജ, കെ സി നാരായണൻ, പി പി രാമചന്ദ്രൻ, കെ കെ കൃഷ്ണകുമാർ, റഫീക്ക് അഹമ്മദ്, ജ്യോതിബായി പരിയാടത്ത്, എൻ ജി നയനതാര, അജയ് പി മങ്ങാട്ട്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, കൽപ്പറ്റ നാരായണൻ, ഡോ. ബി ബാലചന്ദ്രൻ, എസ് ഉമ എന്നിവരുടെ സംഭാഷണമാണ് ശബ്ദപുസ്തകത്തിലുള്ളത്. ഹെഡ്മിസ്ട്രസ് കെ എസ് രശ്മിയുടെ ആമുഖവും കവിതയെക്കുറിച്ച് അൻവർ അലിയുടെ സംഭാഷണവും പുസ്തകത്തിലുണ്ട്. വിദ്യാര്‍ഥി ഷാരോൺ ജെ സതീഷാണ് കവർ ഡിസൈൻ ചെയ്തത്. Read on deshabhimani.com

Related News