നിയുക്തി മെഗാ തൊഴിൽമേള ഇന്ന്



തിരുവനന്തപുരം  സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയുടെ  ഭാഗമായി തൊഴിൽ വകുപ്പ് ശനിയാഴ്ച  വഴുതക്കാട് ഗവ. വനിതാ കോളേജിൽ നിയുക്തി' -മെഗാ തൊഴിൽ മേള സംഘടിപ്പിക്കും.  മന്ത്രി  വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ടെക്നോപാർക്ക്, ഹോസ്പിറ്റാലിറ്റി, പാരാമെഡിക്കൽ, ഓട്ടോമൊബൈൽ, ഫിനാൻസ്, മാർക്കറ്റിങ് തുടങ്ങിയ മേഖലകളിൽനിന്നുള്ള 75കമ്പനി പങ്കെടുക്കും. അയ്യായിരത്തോേളം ഒഴിവുണ്ട്.  എസ്എസ്എൽസി, പ്ലസ് ടു , ബിരുദം, ബിരുദാനന്തര ബിരുദം, ഐടിഐ, ഡിപ്ലോമ, ബി. ടെക്, ജനറൽ നഴ്സിങ്, ഹോട്ടൽ മാനേജ്മെന്റ്, പാരാമെഡിക്കൽ, എംബിഎ, എംസിഎ തുടങ്ങി വിവിധ  യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ സൗജന്യമാണ്. ഇതിനകം പതിനായിരത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്പോട്ട് രജിസ്ടേഷൻ സൗകര്യവുമുണ്ട്. രജിസ്റ്റർ ചെയ്തവർ അഡ്മിറ്റ് കാർഡും ബയോഡാറ്റയുമായി രാവിലെ 9 ന് കോളേജിലെത്തണം. Read on deshabhimani.com

Related News