കാഴ്ചയുടെ വിസ്മയമൊരുക്കി ശാന്തിഗിരി ഫെസ്റ്റ്

ശാന്തിഗിരി ഫെസ്റ്റിന്റെ ഭാഗമായി പതിനായിരം ചതുരശ്ര അടിയിൽ ഒരുക്കിയ ഫ്ളവർ ഷോ


മംഗലപുരം വർണക്കാഴ്ചയുടെ വിസ്മയങ്ങളും അമ്യൂസ്മെന്റ് പാർക്കും ചേർന്ന ശാന്തിഗിരി ഫെസ്റ്റിൽ വൻ ജനത്തിരക്ക്. വിശാലമായ ജലസംഭരണിക്കു ചുറ്റും കാഴ്ചയുടെ മാമാങ്കം തീർക്കുകയാണ് നഗരി.  മുപ്പതേക്കറോളം വരുന്ന നഗരിയിലെ കാഴ്ചകൾ മുഴുവൻ കാണണമെങ്കിൽ മൂന്ന് കിലോമീറ്ററോളം സഞ്ചരിക്കണം. പ്രവേശനകവാടത്തിൽ  ആദ്യം കാത്തിരിക്കുന്നത് നക്ഷത്രവനത്തിലെ കാഴ്ചകളാണ്. അശ്വതി മുതൽ രേവതിവരെയുള്ള ഇരുപത്തേഴ് നക്ഷത്രങ്ങളിൽ ഓരോന്നിലും വൃക്ഷങ്ങളെ കാണാനും അവയുടെ ശാസ്ത്രീയ നാമം, ഔഷധഗുണം എന്നിവ മനസ്സിലാക്കാനും സാധിക്കും.  പെറ്റ് ഷോയും അക്വാഷോയും പതിനായിരം  ചതുരശ്ര അടിയിൽ തീർത്ത പുഷ്പങ്ങളുടെ വസന്തവും സെൽഫി പോയിന്റുകളുമാണ് അടുത്ത ആകർഷണം. പിന്നീട് പ്രദർശന വിപണന മേളയിലെ സ്റ്റാളുകൾ.  റോബോട്ടിക് അനിമൽ ഷോയിൽനിന്ന്‌ ചെന്നെത്തുന്നത് ഹീലിങ്‌ ഗാർഡനിലേക്ക്.  വൈൽഡ് ഗാർഡനിൽ വിവിധ പക്ഷികളുടെയും മൃഗങ്ങളുടെയും മോഡലുകൾ സ്ഥാപിച്ചിട്ടുണ്ട്. അഞ്ചുകോടി ലിറ്റർ സംഭരിക്കാൻ ശേഷിയുള്ള പ്രകൃതിദത്തമായ ജലസംഭരണി. അതിനു ചുറ്റും നടക്കുന്ന ഒരുമയുടെ ഉത്സവം. അതാണ് ശാന്തിഗിരിയിൽ കാണാൻ കഴിയുന്നത്.   Read on deshabhimani.com

Related News