പുതിയ ആശയങ്ങളുമായി കുട്ടികൾ; 
സശ്രദ്ധം കേട്ട്‌ മന്ത്രി



തിരുവനന്തപുരം മാലിന്യസംസ്കരണത്തെക്കുറിച്ചുള്ള തങ്ങളുടെ നിർദേശങ്ങൾ മന്ത്രിയെ അറിയിക്കണമെന്ന്‌ വിദ്യാർഥികൾക്ക്‌ ആഗ്രഹം. വിവരം അറിഞ്ഞതോടെ വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി ശിവൻകുട്ടി. ക്രൈസ്റ്റ് നഗർ സെൻട്രൽ സ്‌കൂളിലെ വിദ്യാർഥികളാണ് മന്ത്രിയെ കാണാൻ എത്തിയത്. സോഷ്യൽക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാലിന്യ സംസ്കരണവുമായി ബ ന്ധപ്പെട്ട് വിദ്യാർഥികളുടെ നൂതന ആശയങ്ങൾ അവതരിപ്പിക്കാനാണ് മന്ത്രിയെ കാണാൻ ഔദ്യോഗിക വസതിയിൽ എത്തിയത്. വിദ്യാർഥികളെ സശ്രദ്ധം കേട്ട മന്ത്രി എല്ലാ നിർദേശങ്ങളും മികച്ചതാണെന്നും ‘ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം’ പദ്ധതി നടപ്പാക്കുന്നതിന്റെ  ഭാഗമായി ഇക്കാര്യങ്ങൾ പരിഗണിക്കാമെന്നും കുട്ടികളെ അറിയിച്ചു.   Read on deshabhimani.com

Related News