പുസ്‌തകങ്ങളെ താരാട്ടി 
ഓർമകൾ പങ്കുവച്ച്‌

തൈക്കാട് ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറിയിലേക്ക്‌ പുസ്‌തകങ്ങൾ 
ശേഖരിക്കുന്നതിനുള്ള തൊട്ടിൽ


തിരുവനന്തപുരം വർണക്കടലാസുകളും ബലൂണുകളും അലങ്കരിച്ച തൊട്ടിലിന്‌ ചുറ്റും ഓർമകൾ പങ്കുവച്ചുകൊണ്ട്‌ അവർ ഒത്തുചേർന്നു. ഒരു കുഞ്ഞിനെ ഓമനിക്കുന്ന സന്തോഷമായിരുന്നു എല്ലാവരുടെയും മുഖത്ത്‌. എന്നാൽ തൊട്ടിലിൽ കുഞ്ഞിനു പകരമുണ്ടായിരുന്നത്‌ നിറയെ പുസ്‌തകങ്ങളാണെന്നുമാത്രം. തൈക്കാട് ഗവ. മോഡൽ  ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറിയിലേക്ക്‌ പുസ്‌തകങ്ങൾ ശേഖരിക്കുന്നതിനായി പൂർവവിദ്യാർഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘പുസ്‌തകത്തൊട്ടിൽ’ വേറിട്ടതായി. മാതൃവിദ്യാലയത്തിനായി ഓരോരുത്തരും കൈനിറയെ പുസ്‌തകങ്ങൾ സമ്മാനിച്ചു.  ശനിയാഴ്ച നടക്കുന്ന പൂർവവിദ്യാർഥി സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുസ്‌തകത്തൊട്ടിൽ സൂര്യകൃഷ്‌ണമൂർത്തി ഉദ്‌ഘാടനം ചെയ്‌തു. സ്വാഗതസംഘം ചെയർമാൻ എ സമ്പത്ത്‌ അധ്യക്ഷനായി. ജനറൽ കൺവീനർ സി പി പ്രകാശ്‌, സ്‌കൂൾ പ്രിൻസിപ്പൽ കെ വി പ്രമോദ്‌, ഡോ.കെ ഓമനക്കുട്ടി, ആർ ശ്രീലേഖ, എസ്‌ അനന്ദകൃഷ്‌ണൻ, കെ സുബ്രഹ്മണ്യൻ അയ്യർ, കമല ലക്ഷ്‌മി, മുരളി ശിവരാമകൃഷ്‌ണൻ, ഐ ബിന്ദു,എൻ കെ ദാസ്, പിടിഎ പ്രസി‌‌ഡന്റ് ആർ സുരേഷ് കുമാർ, വൈസ് പ്രിൻസിപ്പൽ ജെ എം ഫ്രീഡമേരി  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News