മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു
ചിറയിൻകീഴ് മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. കടലിൽ വീണ മൂന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി. ഫ്രണ്ട്സ് എന്ന വള്ളമാണ് ബുധൻ രാവിലെ 6.15ന് അഴിമുഖ കവാടത്തിലെ ശക്തമയ തിരയിൽപ്പെട്ട് തല കീഴായി മറിഞ്ഞത്. പെരുമാതുറ സ്വദേശികളായ താജുദീൻ (34), മുഹമ്മദ് ഷാഫി (38), മുഹമ്മദ്ഷാ (28) എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തകരും കോസ്റ്റൽ പൊലീസുമെത്തി അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി. ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. മറ്റു രണ്ടു പേർക്കും കാര്യമായി പരിക്കേറ്റില്ല. മറിഞ്ഞ വള്ളം മത്സ്യത്തൊഴിലാളികളുടെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും സഹായത്താൽ കരയ്ക്കെത്തിച്ചു. ഒറ്റപ്പന സ്വദേശി സവാദിന്റ ഉടമസ്ഥതയിലുള്ളതാണ് വള്ളം. ചൊവ്വ രാവിലെയും ഹാർബറിലേക്ക് മടങ്ങിവന്ന വള്ളം തിരയിൽപ്പെട്ട് അഴിമുഖ ചാനലിലെമണൽ തിട്ടയിൽ കുടുങ്ങി നിയന്ത്രണം നഷ്ടമായി രണ്ടു തൊഴിലാളികൾ വെള്ളത്തിൽ വീണിരുന്നു. Read on deshabhimani.com