കട്ടപ്പുറത്തല്ല; സ്‌മാർട്ടാണ്‌ ഇ– ബസ്‌



  തിരുവനന്തപുരം ദിവസം എൺപതിനായിരത്തിലേറെ യാത്രക്കാരുമായി സ്‌മാർട്ടായി ഓടുകയാണ്‌ കെഎസ്‌ആർടിസി ഇലക്‌ട്രിക്‌ ബസുകൾ.  സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം രണ്ട് ഓപ്പൺ ഡബിൾഡക്കർ ഉൾപ്പെടെ 115 ഇ ബസാണുള്ളത്‌. ഇതിൽ 80 എണ്ണം ഐഷറും 33 എണ്ണം പിഎംഐയും രണ്ടെണ്ണം സ്വിച്ച് മൊബിലിറ്റി കമ്പനിയുടെ ഓപ്പൺ ഡബിൾ ഡക്കറുമാണ്‌.115  ബസിൽ ഏഴ് ബസ്‌ ഒഴികെ യുള്ളവ സർവീസ്‌ നടത്തുന്നുണ്ട്‌. ഇതിൽ ഐഷർ കമ്പനിയുടെ രണ്ടു ബസും പിഎംഐയുടെ മൂന്നു ബസും ഉൾപ്പെടെ അഞ്ചു ബസ്‌ അറ്റകുറ്റപ്പണിയിലാണ്‌.  തകരാറുമൂലം ഒരു ബസുപോലും കട്ടപ്പുറത്തില്ല. എല്ലാ ദിവസവും ഒറ്റത്തവണയായി 100 ശതമാനം ചാർജ് ചെയ്യുന്നു. ഐഷർ ബസുകളിൽ ചാർജ്  10 ശതമാനംവരെ എത്തിയപ്പോൾ 335 കിലോമീറ്ററും പിഎംഐ ബസുകളിൽ ചാർജ്  15 ശതമാനം ആയപ്പോൾ 269 കിലോമീറ്ററും ഓടി.  ഇ–ബസ് ദിവസം ശരാശരി സർവീസ് നടത്തുന്നത് 180 കിലോമീറ്ററാണ്‌. ചില ബസുകൾ 250 കിലോമീറ്റർവരെയും. നഗരത്തിൽ ഓടുന്ന ഇ–ബസുകൾ കട്ടപ്പുറത്താണെന്നത്‌ വ്യാജ പ്രചാരണമാണ്.  Read on deshabhimani.com

Related News