തൊഴിലിടങ്ങളില്‍ സ്ത്രീപരാതിക്കാരെ 
മാനസികമായി തകര്‍ക്കുന്നു: പി സതീദേവി

അദാലത്തില്‍ കമീഷന്‍ അധ്യക്ഷ പി സതീദേവി, അംഗം എലിസബത്ത് മാമ്മന്‍ മത്തായി എന്നിവര്‍ പരാതികള്‍ കേള്‍ക്കുന്നു


തിരുവനന്തപുരം തൊഴിലിടങ്ങളിലെ സ്ത്രീപീഡനങ്ങളെക്കുറിച്ച് പരാതി നൽകുന്ന സ്ത്രീകളെ മാനസികമായും വൈ കാരികമായും തകർക്കുന്ന രീതിയിലുള്ള പെരുമാറ്റം അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതായി വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി.  പരാതിയുടെ പേരിൽ സ്ത്രീകളെ മാനസികമായി തകർക്കുന്ന സമീപനം സർക്കാർ സംവിധാനങ്ങളിലടക്കം ഉണ്ടെന്നും പി സതീദേവി പറഞ്ഞു. വനിതാ കമീഷൻ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍. കുടുംബത്തിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികളും തൊഴിലിടങ്ങളിലെ സ്ത്രീപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികളുമായിരുന്നു കൂടുതലും അദാലത്തില്‍. 300 പരാതിയില്‍ 108 എണ്ണം പരിഹരിച്ചു. രണ്ടാംദിവസം ലഭിച്ച 150 പരാതിയില്‍ 43 എണ്ണം പരിഹരിച്ചു. രണ്ടെണ്ണത്തിൽ റിപ്പോർട്ട് തേടുകയും മൂന്നെണ്ണം കൗൺസലിങ്ങിന് അയക്കുകയും ചെയ്തു. 102 കേസുകൾ മാറ്റി. വനിതാ കമീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, ഷാജി സുഗുണൻ,  ജോസ് കുര്യൻ, രജിതാ റാണി, സൗമ്യ, സരിത, സിബി എന്നിവർ പങ്കെടുത്തു.    Read on deshabhimani.com

Related News