നിയുക്തി തൊഴില്‍മേള: 
618 പേര്‍ക്ക്‌ ജോലി

തിരുവനന്തപുരം ഗവ. വനിതാ കോളേജിൽ സംഘടിപ്പിച്ച നിയുക്തി 2024 മെ​ഗാ തൊഴിൽമേള


  തിരുവനന്തപുരം ബഹുരാഷ്ട്ര കമ്പനികളടക്കം പങ്കെടുത്ത മെ​ഗാ തൊഴിൽമേളയിൽ ജോലി നേടി 618 ഉദ്യോ​ഗാർഥികൾ. വിവിധ സ്ഥാപനങ്ങളിലേക്ക്‌ 1,184 പേരെ നിയമിക്കാൻ ഷോർട്ട് ലിസ്റ്റും ചെയ്തു. മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഗവ. വനിതാ കോളേജിൽ സംഘടിപ്പിച്ച നിയുക്തി 2024 മെ​ഗാ തൊഴിൽമേളയിലാണ് യുവാക്കൾ ജോലിക്കാരായത്.  വിഴിഞ്ഞം അന്താരാഷ്ട്ര പോർട്ട്, പാർക്ക് സെന്റർ ഉൾപ്പെടെയുള്ള ടെക്നോ പാർക്ക് കമ്പനികൾ, ലീലാ റാവിസ്, ഉദയസമുദ്ര, പങ്കജ കസ്തൂരി, പുഷ്പഗിരി മെഡിക്കൽ കോളേജ്, സോമതീരം തുടങ്ങിയ 80 ഉദ്യോഗദായകരാണ് മേളയുടെ ഭാ​ഗമായത്. ഏഴായിരത്തിൽപ്പരം ഉദ്യോഗാർഥികളാണ് രജിസ്‌റ്റർ ചെയ്തത്. തൊഴിൽ മേളകളിലൂടെ ഇതുവരെ 35,359 പേർക്ക് തൊഴിൽ ലഭിച്ചിട്ടുണ്ട്. 24,55,453 ഉദ്യോഗാർഥികളാണ് നിലവിൽ  എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മേള  മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനംചെയ്‌തു. സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ തൊഴിൽരംഗം ശക്തിപ്പെടുത്തണമെന്ന ലക്ഷ്യത്തിലാണ് സർക്കാർ സൗജന്യ തൊഴിൽമേളകൾ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.   ആന്റണി രാജു എംഎൽഎ അധ്യക്ഷനായി. കൗൺസിലർ രാഖി രവികുമാർ, എംപ്ലോയ്മെന്റ് വകുപ്പ് ജോയിന്റ് ഡയറക്ടർ പി കെ മോഹൻദാസ്,   മേഖലാ എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ജി ഡി അശ്വതി എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News