സര്‍ക്കാരിനെതിരെയുള്ള 
നീക്കം ചെറുക്കും

സിഐടിയു ജില്ലാ ജനറൽ കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു


  തിരുവനന്തപുരം എൽഡിഎഫ് സർക്കാരിനെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ  തൊഴിലാളികൾ അണിനിരക്കുമെന്ന് സിഐടിയു ജില്ലാ ജനറൽ കൗൺസിൽ അറിയിച്ചു.  സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ രാമു അധ്യ​ക്ഷനായി.   സെക്രട്ടറി സി ജയൻബാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മന്ത്രി വി ശിവന്‍കുട്ടി, സംസ്ഥാന ഭാരവാഹികളായ കെ എസ് സുനിൽകുമാർ, സി കെ ഹരികൃഷ്ണൻ, ജില്ലാ ട്രഷറർ പുല്ലുവിള സ്റ്റാൻലി, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ എന്നിവർ സംസാരിച്ചു. ഇ ജി മോഹനൻ രക്തസാക്ഷി പ്രമേയവും എൻ സുന്ദരംപിള്ള അനുശോചന പ്രമേയവുംഅവതരിപ്പിച്ചു.  എസ് പുഷ്പലത സ്വാഗതം പറഞ്ഞു. വി കേശവൻകുട്ടി കൺവീനറും എം ജി മീനാംബിക, വട്ടപ്പാറ ബിജു എന്നിവർ അംഗങ്ങളുമായ മിനിറ്റ്‌സ്‌ കമ്മിറ്റിയും ഡോ. കെ എസ് പ്രദീപ്കുമാർ കൺവീനറും എൻ സായികുമാർ, കെ ജയമോഹനൻ, മല്ലിക എന്നിവർ അംഗങ്ങളുമായ സബ്കമ്മിറ്റിയും പ്രവർത്തിച്ചു. സിഐടിയു സന്ദേശം ജില്ലാ അറിവുത്സവ വിജയികൾക്ക് ഉപഹാരവും നൽകി. Read on deshabhimani.com

Related News