സഹകരണ വാരാഘോഷം 14 മുതൽ



തിരുവനന്തപുരം അഖിലേന്ത്യാ സഹകരണ വാരാഘോഷം സംസ്ഥാനത്ത്‌ 14 മുതൽ 20 വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും.  സംസ്ഥാനതല ഉദ്ഘാടനം 14ന്‌ പകൽ മൂന്നിന്‌ കളമശേരി ആഷിസ് കൺവൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന്‌ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട്‌ എൻ കൃഷ്‌ണൻ നായർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  മന്ത്രി പി രാജീവ്‌, പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ, കേരള ബാങ്ക് പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കൽ എന്നിവർ വാരാഘോഷത്തിൽ പങ്കെടുക്കും. പാക്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ വി ജോയി എംഎൽഎ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.    രാവിലെ സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി സജിത് ബാബു പതാക ഉയർത്തുന്നതോടെ വാരാഘോഷത്തിന്‌ തുടക്കമാകും. പകൽ 10ന്‌ ‘നവകേരള നിർമിതി: സഹകരണ സ്ഥാപനങ്ങളും പ്രാദേശിക സർക്കാരുകളും’ സെമിനാർ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് വിഷയം അവതരിപ്പിക്കും.    ‘സംരംഭകത്വം, തൊഴിൽ, നൈപുണ്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ സഹകരണ മേഖലയുടെ പങ്ക്’ സെമിനാറിൽ ഡോ. ഡി സജിത് ബാബു വിഷയം അവതരിപ്പിക്കും. വാരാഘോഷത്തിന്റെ ഭാഗമായി 15 മുതൽ 19 വരെ സംസ്ഥാനത്തെ മുഴുവൻ സർക്കിൾ സഹകരണ യൂണിയനുകളിലും സെമിനാറുകളും പ്രചാരണ പരിപാടികളും  സംഘടിപ്പിക്കും. സമാപനം 20ന് മലപ്പുറം തിരൂരിൽ നടക്കും.  സമാപന സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കരകുളം കൃഷ്‌ണപിള്ള, എം പി രജിത് കുമാർ, വി എം ശശി, ജോസഫ്‌ ഫ്രാൻസിസ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News